ഐ​സ്ക്രീം ലോ​റി ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു
Tuesday, January 19, 2021 12:35 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഒ​ള​വ​റ-​കാ​ലി​ക്ക​ട​വ് മെ​ക്കാ​ഡം പാ​ത​യി​ലെ ന​ട​ക്കാ​വി​ൽ ഐ​സ്ക്രീ​മു​മാ​യി വ​ന്ന ക​ണ്ട​യ്ന​ർ മി​നി ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു.
വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ ന​ട​ക്കാ​വ് ജം​ഗ്‌​ഷ​ന്‌ സ​മീ​പ​മാ​ണ് അ​പ​ക​ടം.
മ​ല​പ്പു​റം ഇ​ട​വ​ണ്ണ​യി​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ഐ​സ്ക്രീം ബോ​ക്സു​ക​ളു​മാ​യി വ​ന്ന ഐ​ഷ​ർ മി​നി ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്.
പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ക്രെ​യി​ൻ എ​ത്തി​ച്ചാ​ണ് ഓ​വു​ചാ​ലി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റി​യ​ത്.
റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഐ​സ്ക്രീം ബോ​ക്സു​ക​ൾ മാ​റ്റി.