63 പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, January 20, 2021 12:35 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 63 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി ( സ​മ്പ​ര്‍​ക്കം- 61, വി​ദേ​ശം- 2). ഇ​തോ​ടെ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 25,450 ആ​യി. 74 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 814 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ചെ​മ്മ​നാ​ട്-​എ​ട്ട്, കോ​ടോം-​ബേ​ളൂ​ര്‍-​ഏ​ഴ്, കാ​ഞ്ഞ​ങ്ങാ​ട്,
പി​ലി​ക്കോ​ട്-​അ​ഞ്ച്, ബ​ളാ​ല്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം-​നാ​ല്, ഈ​സ്റ്റ് എ​ളേ​രി, പ​ന​ത്ത​ടി, ബേ​ഡ​ഡു​ക്ക-​മൂ​ന്ന്, വെ​സ്റ്റ് എ​ളേ​രി, നീ​ലേ​ശ്വ​രം, ക​യ്യൂ​ര്‍-​ചീ​മേ​നി, അ​ജാ​നൂ​ര്‍, ഉ​ദു​മ, മ​ധൂ​ര്‍, ചെ​ങ്ക​ള-​ര​ണ്ട്, ക​ള്ളാ​ര്‍, കു​റ്റി​ക്കോ​ല്‍, ചെ​റു​വ​ത്തൂ​ര്‍, മ​ടി​ക്കൈ, കാ​റ​ഡു​ക്ക, മം​ഗ​ല്‍​പാ​ടി, പൈ​വ​ളി​ഗെ-​ഒ​ന്ന്. വീ​ടു​ക​ളി​ല്‍ 6,340 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 359 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,699 പേ​രാ​ണ്. പു​തി​യ​താ​യി 345 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,422 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 283 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.