ന്യൂ​ന​പ​ക്ഷ​ ഉദ്യോഗാർഥികൾക്ക് ആശ്രയമായി പ​രി​ശീ​ല​ന കേ​ന്ദ്രം
Friday, January 22, 2021 1:30 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ജി​ല്ല​യി​ലു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ഫോ​ര്‍ മൈ​നോ​റി​റ്റി യൂ​ത്തിൽ നി​ന്ന് ഇ​തി​ന​കം പ​ഠി​ച്ചി​റ​ങ്ങി​യ​ത് 1700 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​വ​രി​ല്‍ 126 പേ​ര്‍ വി​വി​ധ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.
450 ഓ​ളം പേ​ര്‍ വി​വി​ധ റാ​ങ്ക് ലി​സ്റ്റു​ക​ളി​ല്‍ അ​വ​സ​രം കാ​ത്തി​രി​ക്കു​ക​യാ​ണ്. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഓ​രോ ബാ​ച്ചി​ലും 80 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും 20 ശ​ത​മാ​നം ഒ ​ബി​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​മാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ണ്.
18 വ​യ​സ് തി​ക​ഞ്ഞ എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ച​വ​ര്‍​ക്കാ​ണ് അ​വ​സ​രം. ആ​റു​മാ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍​ക്ക് 25 പേ​ര​ട​ങ്ങി​യ വി​ദ​ഗ്ധരാ​യ പ​രി​ശീ​ല​ക സം​ഘ​മാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തും ഓ​ണ്‍​ലൈ​നാ​യി പ​രി​ശീ​ല​നം ന​ട​ന്നി​രു​ന്നു.
പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ റ​ഗു​ല​ര്‍ ക്ലാ​സും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഹോ​ളി​ഡേ ക്ലാ​സു​ക​ളും ദി​വ​സ​വും മ​ത്സ​ര​പ​രീ​ക്ഷ​യും അ​വ​ലോ​ക​ന​വും ന​ട​ക്കു​ന്നു​ണ്ട്. ആ​റു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം തു​ട​ര്‍​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്നു​ണ്ട്.
പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്റ്റ​ഡി ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് അ​വ​ര്‍​ക്ക് ഒ​രു​മി​ച്ച് പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ലൈ​ബ്ര​റി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​വും പ​രി​ശീ​ല​ന കേ​ന്ദ്രം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ന്യൂ​ന​പ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ബി.​ഹം​സ പ​റ​ഞ്ഞു.