റി​പ്പ​ബ്ലി​ക് ദി​നം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
Friday, January 22, 2021 1:30 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് 19 മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ച് മാ​ത്ര​മേ ജി​ല്ല​യി​ലെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍: റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ല. പ​രേ​ഡി​ല്‍ പ​ര​മാ​വ​ധി 100 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. പ​രേ​ഡി​ല്‍ ദേ​ശീ​യ സ​ല്യൂ​ട്ട് ആ​വ​ശ്യ​മാ​ണ്. മാ​ര്‍​ച്ച് പാ​സ്റ്റ് പാ​ടി​ല്ല.
പ​രേ​ഡി​ല്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, ജൂ​ണി​യ​ര്‍ എ​ന്‍​സി​സി കേ​ഡ​റ്റ്‌​സ് എ​ന്നി​വ​രു​ടെ പ്ലാ​റ്റൂ​ണു​ക​ള്‍​ക്ക് പ​ങ്ക​ടു​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല.​ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ​രേ​ഡോ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളോ പാ​ടി​ല്ല.കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ല. ച​ട​ങ്ങി​ല്‍ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​രു​ത്.​റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​തി​ഥി​ക​ളെ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്ക​ണം. വേ​ദി​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് മാ​സ്‌​കും സാ​നി​റ്റൈ​സ​റും നി​ര്‍​ബ​ന്ധ​മാ​ണ്.