83 കോ​ടി​യു​ടെ ലേ​ബ​ര്‍ ബ​ജ​റ്റു​മാ​യി പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Saturday, January 23, 2021 1:09 AM IST
പ​ര​പ്പ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷം 83.43 കോ​ടി രൂ​പ​യു​ടെ ലേ​ബ​ര്‍ ബ​ജ​റ്റി​നും ക​ര്‍​മ​പ​രി​പാ​ടി​ക്കും പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗീ​കാ​രം ന​ല്‍​കി. ബ​ളാ​ല്‍ (14.94 കോ​ടി), ഈ​സ്റ്റ് എ​ളേ​രി (9.46 കോ​ടി), ക​ള്ളാ​ര്‍ (5.76 കോ​ടി), കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം (9.87 കോ​ടി), കോ​ടോം-​ബേ​ളൂ​ര്‍ (18.79 കോ​ടി), പ​ന​ത്ത​ടി (13.80 കോ​ടി), വെ​സ്റ്റ് എ​ളേ​രി (10.56 കോ​ടി)​എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി വി​ഹി​തം.
അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷം 17 ല​ക്ഷം തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും 33 കോ​ടി രൂ​പ​യു​ടെ ആ​സ്തി​വി​ക​സ​ന പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.
ന​ട​പ്പു​വ​ര്‍​ഷം ജി​ല്ല​യി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് പ​ര​പ്പ. ബ്ലോ​ക്കി​ൽ ഇ​തി​ന​കം12 ല​ക്ഷം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും 45 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​ക്കു കീ​ഴി​ൽ 246 പ​ശു​ത്തൊ​ഴു​ത്തു​ക​ളും 60 ആ​ട്ടി​ന്‍​കൂ​ടും 53 കോ​ഴി​ക്കൂ​ടും അ​ട​ക്കം 540 വ്യ​ക്തി​ഗ​ത ആ​സ്തി​ക​ളു​ടെ നി​ര്‍​മാ​ണ​വും ആ​രം​ഭി​ച്ചു.