സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ റ​ബ​ർ​തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, January 23, 2021 10:01 PM IST
കാ​സ​ർ​ഗോ​ഡ്: സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നെ റ​ബ​ർ​തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ദ്യാ​ന​ഗ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഇ​രി​യ​ണ്ണി ബേ​പ്പ് ഈ​ഞ്ഞാ​പ്പാ​റ​യി​ലെ ഗോ​പി​നാ​ഥ​ൻ നാ​യ​രെ (58) യാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ റ​ബ​ർ​തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ റ​ബ​ർ​തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യോ​ടു​ചേ​ർ​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: പ്ര​മീ​ള. മ​ക്ക​ൾ: ശ്വേ​ത, സ്വാ​തി. മ​രു​മ​ക​ൻ: ശ്രീ​ജി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി, മാ​ധ​വി, ശ്യാ​മ​ള, പ​രേ​ത​രാ​യ രാ​മ​കൃ​ഷ്ണ​ൻ, ദാ​മോ​ദ​ര​ൻ.