11 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടി ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക്
Wednesday, February 24, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ 11 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടി ശു​ചി​ത്വ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്നു. ബ​ളാ​ല്‍, വോ​ര്‍​ക്കാ​ടി, എ​ന്‍​മ​ക​ജെ, മീ​ഞ്ച, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, ചെ​മ്മ​നാ​ട്, മൂ​ളി​യാ​ര്‍, കു​മ്പ​ഡാ​ജെ, കാ​റ​ഡു​ക്ക, വ​ലി​യ​പ​റ​മ്പ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ശു​ചി​ത്വ പ​ദ​വി​ക്ക​ര്‍​ഹ​മാ​കു​ന്ന​ത്.
ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ 20 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കും ശു​ചി​ത്വ പ​ദ​വി നേ​ടി​യി​രു​ന്നു. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം, പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ള്‍, നി​ര​ത്തു​ക​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വൃ​ത്തി, മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കും എ​തി​രേ സ്വീ​ക​രി​ച്ച നി​യ​മ ന​ട​പ​ടി​ക​ള്‍, ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് വി​ല​യി​രു​ത്തി​യ​ത്.
ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് മൊ​മ​ന്‍റോ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ​ര്‍​പ്പി​ക്കും.