വ്യാജരേഖയുണ്ടാക്കി കെ​എ​സ്എ​ഫ്ഇ​യി​ല്‍ നി​ന്ന് 60 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി
Wednesday, February 24, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്ഥ​ല​ത്തി​ന്‍റെ യ​ഥാ​ർ​ഥ​രേ​ഖ​യി​ല്‍ കൃ​ത്രി​മ​മു​ണ്ടാ​ക്കി വ്യാ​ജ സ്ഥ​ലം ഈ​ടു​വ​ച്ച് കെ​എ​സ്എ​ഫ്ഇ​യി​ല്‍ നി​ന്ന് 60 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി.
കെ​എ​സ്എ​ഫ്ഇ കാ​ഞ്ഞ​ങ്ങാ​ട് മു​ഖ്യ​ശാ​ഖ​യി​ലെ മാ​നേ​ജ​ര്‍ വ​ത്സ​ന്‍റെ പ​രാ​തി​യി​ല്‍ ചെ​റു​വ​ത്തൂ​ര്‍ കൈ​ത​ക്കാ​ട് സ്വ​ദേ​ശി ഹൈ​ദ​ര്‍, കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി ഹി​രോ​ഷ്, ഉ​ദു​മ സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. സ്ഥ​ലം ഈ​ടു​വ​ച്ച് വാ​യ്പ​യാ​യും ചി​ട്ടി​യാ​യു​മാ​ണ് ഹൈ​ദ​റും ഹി​രോ​ഷും ചേ​ര്‍​ന്ന് 60 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.
ഉ​ദു​മ നാ​ലാം​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ പു​രു​ഷോ​ത്ത​മ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പെ​രി​യ നാ​ല​ക്ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ലം നേ​ര​ത്തേ ഹൈ​ദ​റി​ന് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നു.
ഇ​തി​ന്‍റെ ആ​ധാ​രം കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും കൈ​മാ​റ്റ​രേ​ഖ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. ഈ ​ആ​ധാ​ര​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ പേ​ജി​ല്‍ സ്ഥ​ല​ത്തി​ന്‍റെ സ്‌​കെ​ച്ച് മാ​റ്റി മ​റ്റൊ​രു സ്ഥ​ല​ത്തി​ന്‍റെ സ്‌​കെ​ച്ച് വ​ര​ച്ചു​ചേ​ര്‍​ത്താ​ണ് കെ​എ​സ്എ​ഫ്ഇ​യി​ല്‍ ന​ല്‍​കി​യ​ത്. ഈ ​പേ​ജി​ല്‍ പ​തി​ച്ചി​ട്ടു​ള്ള പെ​രി​യ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സീ​ലും വ്യാ​ജ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.
ഹൈ​ദ​റും ഹി​രോ​ഷും 2018 ല്‍ ​ചി​ട്ടി വി​ളി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കെ​എ​സ്എ​ഫ്ഇ അ​ധി​കൃ​ത​ര്‍ ജാ​മ്യ​വ​സ്തു കൈ​വ​ശ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ സ്‌​കെ​ച്ച് പ്ര​കാ​രം സ്ഥ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​ത് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു സ​മീ​പം മ​റ്റൊ​രാ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.
പി​ന്നീ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് യ​ഥാ​ര്‍​ത്ഥ വ​സ്തു നാ​ല​ക്ര​യി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​നു​ശേ​ഷ​വും ഇ​ത് ഹൈ​ദ​റി​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.