പൂ​ക്കോ​യ ത​ങ്ങ​ളു​ടെ വീ​ടി​നു മു​ന്നി​ല്‍ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം
Wednesday, February 24, 2021 1:12 AM IST
പി​ലി​ക്കോ​ട്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​യി​ലെ ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​ര്‍ ജ്വ​ല്ല​റി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ ച​ന്തേ​ര​യി​ലെ വീ​ടി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പൂ​ക്കോ​യ ത​ങ്ങ​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യെ മാ​ത്രം അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നി​ല്‍ ചി​ല രാ​ഷ്ട്രീ​യ​ക്കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ ഒ​ളി​ച്ചു ക​ളി​യാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.
സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന നി​ക്ഷേ​പ​ക​രു​ടെ സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ച​ന്തേ​ര​യി​ല്‍ എ​ത്തി​യ​ത്. പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ര്‍, എ​ട​ച്ചാ​ക്കൈ തു​ട​ങ്ങി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു ഇ​തി​ല്‍ കൂ​ടു​ത​ലും. ഒ​ടു​വി​ല്‍ പൂ​ക്കോ​യ ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച​യ്ക്ക് വേ​ദി​യൊ​രു​ക്കാ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ച​ന്തേ​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ടി. ജേ​ക്ക​ബ് ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് നി​ക്ഷേ​പ​ക​ര്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.