തൃ​ക്ക​രി​പ്പൂ​ര്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 28 മു​ത​ല്‍
Friday, February 26, 2021 1:36 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ടൗ​ണ്‍ എ​ഫ്‌​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു ല​ക്ഷം രൂ​പ പ്രൈ​സ് മ​ണി ന​ല്‍​കു​ന്ന തൃ​ക്ക​രി​പ്പൂ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 28 മു​ത​ല്‍ മാ​ര്‍​ച്ച് 12 വ​രെ തൃ​ക്ക​രി​പ്പൂ​ര്‍ മി​നി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. 12 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പ് മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ എം. ​സു​രേ​ഷ്, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടീ​മു​ക​ളെ 4 ഗ്രൂ​പ്പു​ക​ളാ​ക്കി പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലും സെ​മി, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലും ന​ട​ക്കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ സ്പോ​ര്‍​ട്‌​സ് ഉ​ടു​മ്പു​ന്ത​ല മു​ന​ര്‍​വ്വി​ര്‍ സി​റ്റി തൃ​ക്ക​രി​പ്പൂ​രു​മാ​യി ഏ​റ്റു​മു​ട്ടും. ടൂ​ര്‍​ണ​മെ​ന്റി​ന്റെ വി​ളം​ബ​ര​ജാ​ഥ നാ​ളെ വൈ​കു​ന്നേ​രം ത​ങ്ക​യം മു​ക്കി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ടൗ​ണി​ല്‍ സ​മാ​പി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​ക്ബ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍, അ​ക്‌​സ​ദ് അ​ബൂ​ബ​ക്ക​ര്‍, എം. ​നൗ​ഷാ​ദ്, ഒ.​ടി. മൊ​ഹ്‌​സി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.