കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫീ​സ്: പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ഭി​ക്ഷാ​സ​മ​രം ന​ട​ത്തി
Friday, February 26, 2021 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗ​ള്‍​ഫി​ല്‍ നി​ന്ന് കോ​വി​ഡ് നെഗറ്റീവ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി ക​ഴു​ത്ത​റു​പ്പ​ന്‍ ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ ഭി​ക്ഷാ​സ​മ​രം ന​ട​ത്തി.

തി​രി​ച്ചു വ​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കു​ക, പ്ര​വാ​സി​ക​ള്‍​ക്ക് മാ​ത്ര​മാ​യി നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന ക്വാ​റ​ന്റൈ​ന്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ു. സ​മ​ര​ത്തി​ല്‍ ഭി​ക്ഷ​യാ​യി ല​ഭി​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു​ന​ല്‍​കി. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ്, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എ​ന്‍.​കെ.​ര​ത്‌​നാ​ക​ര​ന്‍, ര​തീ​ഷ് രാ​ഘ​വ​ന്‍, സി​ജോ ക​ള്ളാ​ര്‍, ഗം​ഗാ​ധ​ര​ന്‍ തൈ​ക്ക​ട​പ്പു​റം, കെ.​വി.​ച​ന്ദ്ര​ന്‍ തൈ​ക്ക​ട​പ്പു​റം, സ​ന്തു പു​റ​വ​ങ്ക​ര, സു​ധീ​ര​ന്‍ പു​റ​ത്തെ​ക്കൈ, അ​ച്ചു​ത​ന്‍ ത​ണ്ടു​മ്മ​ല്‍, സു​കു​മാ​ര​ന്‍ വെ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഒ.​വി.​പ്ര​ദീ​പ് സ്വാ​ഗ​ത​വും ക​ണ്ണ​ന്‍ ക​രു​വാ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.