ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന പ്ര​തി പി​ടി​യി​ല്‍
Saturday, February 27, 2021 1:24 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​ര്‍​ക്ക​ള-​ബ​ദി​യ​ടു​ക്ക സം​സ്ഥാ​ന പാ​ത​യ്ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നും അ​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്ന പ്ര​തി പി​ടി​യി​ല്‍.
മു​ളി​യാ​ര്‍ പൊ​വ്വ​ലി​ലെ സു​ലൈ​മാ​ന്‍ ബാ​സി​തി(20)​നെ​യാ​ണ് വി​ദ്യാ​ന​ഗ​ര്‍ സി​ഐ ശ്രീ​ജി​ത്ത് കോ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
മു​ന്നു​ദി​വ​സം മു​മ്പ് ക​ല്ലു​കെ​ട്ട് എ​ന്ന സ്ഥ​ല​ത്ത് പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വ​ഴി​യോ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ നി​ന്ന് അ​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വും ത്രാ​സും പ​തി​നാ​യി​രം രൂ​പ​യും ക​ണ്ടെ​ടു​ത്ത​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് ജി​ല്ല​യി​ല്‍ വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തേ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.