സം​സ്ഥാ​ന വ​ടം​വ​ലിയിൽ മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി സെ​ന്‍റ് ജൂ​ഡ്‌​സി​ലെ താ​ര​ങ്ങ​ള്‍
Saturday, February 27, 2021 1:26 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പാ​ല​ക്കാ​ട് വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ടീ​മി​ലെ എ​ട്ട് അം​ഗ​ങ്ങ​ള്‍ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന്.
നാ​ഗ്പൂ​രി​ല്‍ വ​ച്ചു ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന ടീ​മി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​സ്‌​ന ജ​യ്‌​സ​ണ്‍, സൂ​ര്യാ​ഞ്ജ​ലി, പി. ​ബി​നു എ​ന്നി​വ​രും മ​ല​യോ​ര​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി. ഈ ​വ​ര്‍​ഷ​ത്തെ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു മാ​ത്രം മൂ​ന്ന് സ്വ​ര്‍​ണ​മെ​ഡ​ലു​ക​ളും എ​ട്ട് വെ​ങ്ക​ല മെ​ഡ​ലു​ക​ളും സ്വ​ന്ത​മാ​ക്കാ​ന്‍ സെ​ന്‍റ് ജൂ​ഡ്‌​സ് സ്‌​കൂ​ളി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി ദേ​ശീ​യ-​സം​സ്ഥാ​ന താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്യാ​നും സ്‌​കൂ​ളി​നാ​യി.