ആ​രോ​ഗ്യ​വ​കു​പ്പ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Sunday, February 28, 2021 12:43 AM IST
കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് മാ​സ് മീ​ഡി​യ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലോ​ക കാ​ഴ്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "കാ​ഴ്ച​യി​ലാ​ണ് പ്ര​തീ​ക്ഷ " എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ മു​ക്കം സ്വ​ദേ​ശി അ​നീ​ഷ് മൂ​ത്തേ​രി ഒ​ന്നാം സ്ഥാ​നം നേ​ടി.

ആ​ഗോ​ള കൈ​ക​ഴു​ക​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "കൈ​ക​ഴു​ക​ലി​ന്‍റെ പ്ര​സ​ക്തി' എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​ത്തി​ൽ ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം. ​സം​ഗീ​ത ഒ​ന്നാം സ്ഥാ​ന​വും ചീ​മേ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ശ്രു​തി​ക ശ്രീ​നി​വാ​സ​ൻ ര​ണ്ടാം സ്ഥാ​ന​വും ബ​ല്ല സ്കൂ​ളി​ലെ എം. ​ന​ന്ദ​ന മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​നി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​റ​ത്തി​റ​ക്കി​യ "പ്ലീ​സ്' എ​ന്ന ഹ്ര​സ്വ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​സ്വാ​ദ​ന​ക്കു​റി​പ്പ് മ​ത്സ​ര​ത്തി​ൽ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ത​പ​സ്യ കു​ടും​ബ​ശ്രീ അം​ഗം അ​നി​ല ഒ​ന്നാം സ്ഥാ​നം നേ​ടി. "കോ​വി​ഡ് കാ​ല​ത്ത് എ​ന്തു​കൊ​ണ്ട് വീ​ട്ടി​ലി​രി​ക്ക​ണം' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ക​ഥാ​ര​ച​നാ മ​ത്സ​ര​ത്തി​ൽ ഇ​ഗ്നോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗോ​ഡ്‌​വി​ൻ ഒ​ന്നാം സ്ഥാ​ന​വും, മീ​നാ​ക്ഷി ജ​യ​ൻ കാ​രാ​ട്ടു​വ​യ​ൽ ര​ണ്ടാം സ്ഥാ​ന​വും അ​ജേ​ഷ് തോ​ട്ട​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.