പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി ചി​ത്ര​ക​ലാ വി​ദ്യാ​ർ​ഥി​യു​ടെ സൈ​ക്കി​ൾ യാ​ത്ര
Wednesday, March 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ സം​സ്കാ​രി​ക ച​രി​ത്രം കൂ​ടു​ത​ല​റി​യു​ന്ന​തി​നു​മാ​യി കാ​സ​ർ​ഗോ​ഡ് നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​രെ സൈ​ക്കി​ൾ യാ​ത്ര​യു​മാ​യി ചി​ത്ര​ക​ലാ വി​ദ്യാ​ർ​ഥി. തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യും കാ​ഞ്ഞ​ങ്ങാ​ട് ടാ​ല​ന്‍റ് എ​ഡ്ജ് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍ററിലെ ചി​ത്ര​ക​ലാ വി​ദ്യാ​ർ​ഥി​യു​മാ​യ പ്ര​ണ​വ് രാ​ജാ​ണ് വ്യ​ത്യ​സ്ത​മാ​യ യാ​ത്ര​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ കെ. ​ആ​ർ. സി. ​താ​യ​ന്നൂ​ർ അ​ധ്യ​ക്ഷ​നാ​യി. എ​ട്ട് ദി​വ​സം കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.