മ​ല​യോ​ര​ത്തിന്‍റെ സ്പ​ര്‍​ശ​മു​ള്ള ജ​ന​പ്ര​തി​നി​ധി ഉ​ണ്ടാ​ക​ണം: ബാ​ബു കോ​ഹി​നൂ​ര്‍
Thursday, March 4, 2021 1:33 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​മേ​ഖ​ല​യു​ടെ യ​ഥാ​ര്‍​ത്ഥ പ്ര​ശ്‌​ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ മ​ല​യോ​ര​ത്തി​ന്‍റെ സ്പ​ര്‍​ശ​മു​ള്ള ജ​ന​പ്ര​തി​നി​ധി ഉ​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​നും താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി അം​ഗ​വു​മാ​യ ബാ​ബു കോ​ഹി​നൂ​ര്‍ പ​റ​ഞ്ഞു. വെ​ള്ള​രി​ക്കു​ണ്ട് ആ​സ്ഥാ​ന​മാ​യി മ​ല​യോ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ലം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദീ​പി​ക വാ​ര്‍​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2010ല്‍ ​ഏ​ഴ് മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും 2014 ല്‍ ​വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കും രൂ​പീ​ക​രി​ച്ചി​ട്ടും കാ​ലാ​നു​സൃ​ത​മാ​യ വി​ക​സ​നം ഇ​പ്പോ​ഴും അ​ക​ലെ​യാ​ണ്. താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ്വ​ന്ത​മാ​യ കെ​ട്ടി​ടം പോ​ലും പൂ​ര്‍​ത്തി​യാ​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. അ​നു​ബ​ന്ധ​മാ​യി ല​ഭി​ക്കേ​ണ്ട ഓ​ഫീ​സു​ക​ളി​ല്‍ പ​ല​തും ഇ​നി​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. വെ​ള്ള​രി​ക്കു​ണ്ടി​ന് സ്വ​ന്ത​മാ​യൊ​രു വി​ല്ലേ​ജ് ഓ​ഫീ​സ് പോ​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സും ഫ​യ​ര്‍ സ്റ്റേ​ഷ​നും പ്രാ​വ​ര്‍​ത്തി​ക​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ താ​ലൂ​ക്ക് അ​നു​വ​ദി​ച്ച​തി​ന്‍റെ പൂ​ര്‍​ണ​മാ​യ പ്ര​യോ​ജ​നം ഇ​തു​വ​രെ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.
മേ​ഖ​ല​യു​ടെ സ​ര്‍​വ​തോ​മു​ഖ​മാ​യ വി​ക​സ​ന​ത്തി​നാ​യി ഇ​വി​ടെ​ത്ത​ന്നെ കേ​ന്ദ്രീ​ക​രി​ച്ച് യോ​ഗ​ങ്ങ​ള്‍ വി​ളി​ക്കാ​നും പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​നും ഫ​ണ്ട് അ​നു​വ​ദി​ക്കാ​നും ക​ഴി​യു​ന്ന എം​എ​ല്‍​എ ഉ​ണ്ടാ​ക​ണം.
ഇ​പ്പോ​ള്‍ ന​മ്മു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ളെ​ല്ലാം തീ​ര​ദേ​ശ കേ​ന്ദ്രീ​കൃ​ത​മാ​ണ്. സ്‌​പെ​ഷാ​ലി​റ്റി ഡോ​ക്ട​ര്‍​മാ​രെ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പോ​ലും ഇ​പ്പോ​ഴും കാ​ഞ്ഞ​ങ്ങാ​ട്ടോ നീ​ലേ​ശ്വ​ര​ത്തോ പോ​കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ജി​ല്ല​യി​ലെ 65 ശ​ത​മാ​നം പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രും പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​രും കു​ടി​യേ​റ്റ ജ​ന​ത​യും അ​ധി​വ​സി​ക്കു​ന്ന മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് സ്വ​ന്ത​മാ​യി ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ലം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ന​മു​ക്ക് ന​മ്മു​ടേ​താ​യ പ​രി​മി​തി​ക​ളും അ​പ​ര്യാ​പ്ത​ത​ക​ളും വി​ക​സ​ന​പ്ര​ശ്‌​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നും ഒ​ന്നൊ​ന്നാ​യി നേ​ടി​യെ​ടു​ക്കാ​നും മു​ന്നി​ല്‍ നി​ന്നു ന​യി​ക്കാ​ന്‍ ന​മ്മു​ടേ​താ​യ ഒ​രു എം​എ​ല്‍​എ ഉ​ണ്ടാ​ക​ണം. ഈ ​ആ​വ​ശ്യം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ദീ​പി​ക ന​ട​ത്തു​ന്ന ശ്ര​മം അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും ബാ​ബു കോ​ഹി​നൂ​ര്‍ പ​റ​ഞ്ഞു.