കോ​ര്‍​ണ​ര്‍ യോ​ഗ​ങ്ങ​ള്‍ പാ​ടി​ല്ല: ക​ള​ക്ട​ര്‍
Thursday, March 4, 2021 1:33 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നി​ഷ്പ​ക്ഷ​മാ​യും സു​താ​ര്യ​മാ​യും ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​വും വ​ര​ണാ​ധി​കാ​രി​ക​ളും ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ജി​ല്ലാ തെ​ര​ഞ്ഞ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു വി​ശ​ദീ​ക​രി​ച്ചു. പാ​ര്‍​ല​മെ​ന്‍റ്, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ഞ്ചേ​ശ്വ​രം ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ര​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
കോ​ര്‍​ണ​ര്‍ യോ​ഗ​ങ്ങ​ള്‍ പാ​ടി​ല്ല. ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് അ​നു​വ​ദി​ക്കി​ല്ല. ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച പൊ​തു മൈ​താ​ന​ങ്ങ​ളി​ല്‍ യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാം. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണം. പ​രാ​തി​ക​ള്‍ സി ​വി​ജി​ല്‍ ആ​പ് ഉ​പ​യോ​ഗി​ച്ചും അ​പേ​ക്ഷ​ക​ള്‍ ഇ ​സു​വി​ധ പോ​ര്‍​ട്ട​ല്‍ ഉ​പ​യോ​ഗി​ച്ചും ന​ല്‍​ക​ണം. സ്‌​പെ​ഷല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് 80 വ​യ​സു ക​ഴി​ഞ്ഞ വോ​ട്ട​ര്‍​മാ​ര്‍​ക്കും അം​ഗ​പ​രി​മി​ത​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും ല​ഭ്യ​മാ​ക്കും. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും രോ​ഗ​സാ​ധ്യ​ത​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ന​ല്‍​കും.
സ്‌​പെ​ഷ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ കൊ​ണ്ടു കൊ​ടു​ക്കും. അ​പ്പോ​ള്‍ ത​ന്നെ വോ​ട്ട​ര്‍ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച് തി​രി​ച്ച് ന​ല്‍​ക​ണം. ഇ​ത് സ്‌​പെ​ഷല്‍ പോ​ളി​ംഗ് ഓ​ഫീ​സ​ര്‍ നേ​രി​ട്ട് വാ​ങ്ങി അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിംഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റും. ഇ​തി​നു പു​റ​മെ​യു​ള്ള കോ​വി​ഡ രോ​ഗി​ക​ള്‍​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം ബൂ​ത്തി​ല്‍ വൈ​കുന്നേരം ആ​റ് മു​ത​ല്‍ ഏ​ഴ് വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും.
ക​ള്ള​വോ​ട്ട് ക​ര്‍​ശ​ന​മാ​യി ത​ട​യും
വോ​ട്ട​ര്‍​മാ​രെ മ​ദ്യ​വും പ​ണ​വും ന​ല്‍​കി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ത​ട​യാ​ന്‍ പ്ര​ത്യേ​കം സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചു. ക​ള്ള​വോ​ട്ട് ക​ര്‍​ശ​ന​മാ​യി ത​ട​യും. ക​ള്ള​വോ​ട്ടു​ചെ​യ്യാ​നി​ട​യു​ള്ള ബൂ​ത്തു​ക​ള്‍ സം​ബ​ന്ധി​ച്ച പ​ട്ടി​ക മാ​ര്‍​ച്ച് ആ​റി​ന​കം ന​ല്‍​കാ​ന്‍ രാ​ഷ്ട്രീ​യ ക​ക്ഷി​പ്ര​തി​നി​ധി​ക​ള്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ്ര​ച​ാര​ണം ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ച് ന​ട​ത്ത​ണം.
ഫ്‌​ള​ക്‌​സ് പാ​ടി​ല്ല. സ്ഥാ​നാ​ര്‍​ഥി പ്ര​ത്യേ​ക ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്ക​ണം. പ​തി​നാ​യി​രം രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ തു​ക പ​ണം ആ​യി സം​ഭാ​വ​ന വാ​ങ്ങ​രു​ത്. ചെ​ക്കാ​യി വാ​ങ്ങാം. വ​ര​വ് ചെ​ല​വു​ക​ള്‍ കൃ​ത്യ​മാ​യി എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം ക​ള​ക്ട​ര്‍ പ​റ​ഞ്ഞു യോ​ഗ​ത്തി​ല്‍ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സി.​എ​ച്ച്.​കു​ഞ്ഞ​മ്പു, കെ.​ജ​യാ​ന​ന്ദ (സി​പി​എം), എം. ​കു​ഞ്ഞ​മ്പു​ ന​മ്പ്യാ​ര്‍ (കോ​ണ്‍​ഗ്ര​സ്), മൂ​സ ബി. ​ചെ​ര്‍​ക്ക​ള (മു​സ്‌ലിം ലീ​ഗ് ), ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ (സി​പി​ഐ), മ​നു​ലാ​ല്‍ മേ​ല​ത്ത് (ബി​ജെ​പി), നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള (കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ്) എ​ന്നി​വ​രും ഇ​ല​ക്ഷ​ന്‍ ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സാ​മു​വ​ല്‍ ഫെ​ര്‍​ണാ​ണ്ട​സ്, എ​ഡി​എം അ​തു​ല്‍ എ​സ്.​നാ​ഥ്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​സ​തീ​ശ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
പോ​ളിം​ഗ് ഡ്യൂ​ട്ടി: വി​വ​ര​ങ്ങ​ള്‍
ന​ല്‍​കാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി
പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി നി​യ​മി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ മാ​ര്‍​ച്ച് ഒ​ന്നി​ന​കം സ​മ​ര്‍​പ്പി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, ബാ​ങ്ക്/ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​ഫീ​സ് മേ​ധാ​വി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം ക​ര്‍​ശ​ന ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖാ​ന്തി​രം ന​ല്‍​കു​ന്ന​തി​നാ​ണ് നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.
അ​ക്കൗ​ണ്ടിം​ഗ് സം​ഘ​ത്തെ
നി​യ​മി​ച്ചു
സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടി​ംഗ് സം​ഘ​ത്തെ നി​യ​മി​ച്ചു. മ​ണ്ഡ​ലം, ക്യാ​മ്പ് ഓ​ഫീ​സ്, ചു​മ​ത​ല​യു​ള്ള ഓ​ഫീ​സ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍-
മ​ഞ്ചേ​ശ്വ​രം- ബ്ലോ​ക്ക് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ്, മ​ഞ്ചേ​ശ്വ​രം- പി.സി. സ്റ്റീ​ഫ​ന്‍, അ​സി. ഡ​യ​റ​ക്ട​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഓ​ഡി​റ്റ്
ഉ​ദു​മ- പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​ദു​മ- ജെ​നു കു​ര്യാ​ക്കോ​സ് സീ​നി​യ​ര്‍ ഗ്രേ​ഡ് ഓ​ഡി​റ്റ​ര്‍, ഓ​ഡി​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്
കാ​ഞ്ഞ​ങ്ങാ​ട്- ബ്ലോ​ക്ക് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ്, കാ​ഞ്ഞ​ങ്ങാ​ട് -രാ​ജ​ഗോ​പാ​ല​ന്‍, അ​സി.​ര​ജി​സ്ട്രാ​ര്‍
തൃ​ക്ക​രി​പ്പൂ​ര്‍- ബ്ലോ​ക്ക് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ്,നീ​ലേ​ശ്വ​രം- സി.​വി​നോ​ദ് കു​മാ​ര്‍-​ഓ​ഡി​റ്റ് ഓ​ഫീ​സ​ര്‍, ഓ​ഡി​റ്റ് ഡി​പ്പാ​ര്‍​ട്ട്്‌​മെ​ന്‍റ്
കാ​സ​ര്‍​ഗോ​ഡ്- ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് കാ​സ​ർ​ഗോ​ഡ്- സോ​ജ​ന്‍ ജോ​സ​ഫ്-​സീ​നി​യ​ര്‍ ഓ​ഡി​റ്റ​ര്‍ കോ​-ഓ​പ്പ​റേ​റ്റീ​വ് ഓ​ഡി​റ്റ്