സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ കേ​ര​ളം ചു​റ്റാ​ൻ മ​ധു
Thursday, March 4, 2021 1:33 AM IST
കാ​സ​ർ​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് കേ​ര​ള​ത്തി​ൽ സ്‌​കേ​റ്റിം​ഗ് അ​ക്കാ​ദ​മി സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി മ​ധു​വി​ന്‍റെ സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ കേ​ര​ളം ചു​റ്റു​ന്ന യാ​ത്ര​യ്ക്ക് തു​ടങ്ങി. പു​റ​മേ​രി ഐ​ടി​ഐ വി​ദ്യാ​ർ​ഥിയാ​യ മ​ധു ഏ​ഴു കൊ​ല്ല​മാ​യി സ്‌​കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. കോ​ഴി​ക്കോ​ട് ക​ക്കോ​ടി മു​ക്കി​ലെ മ​ഹേ​ഷ്‌ -ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ പതിനെട്ടു​കാ​ര​ൻ. ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ കള​ക്ട​ർ ഡി.​സ​ജി​ത് ബാ​ബു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എം.​മ​ധു​സൂ​ദ​ന​ൻ, ജ​യ​കൃ​ഷ്ണ​ൻ ന​രി​ക്കു​ട്ടി, സ​ണ്ണി ജോ​സ​ഫ്, അ​ബ്ദു​ൾ റ​ഹ്മാ​ൻ ആ​ലൂ​ർ, ഷാ​ഫി തെ​രു​വ​ത്ത്, ഉ​ദി​നൂ​ർ സു​കു​മാ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.