തു​ളു​നാ​ട്ടി​ൽ പ​യ​റ്റാ​ൻ കെ.​എം.​ഷാ​ജി എ​ത്തു​മോ ?
Thursday, March 4, 2021 1:34 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ​ത​ന്നെ മു​സ്‌​ലിം ലീ​ഗി​ന്‍റെ ഉ​റ​ച്ച കോ​ട്ട​ക​ളി​ലൊ​ന്നാ​ണ് കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ലം. ഏ​ണി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച​വ​രെ​യെ​ല്ലാം കാ​സ​ർ​ഗോ​ട്ടു​കാ​ർ നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ സു​ര​ക്ഷി​ത​മ​ണ്ഡ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​പ്പോ​ൾ കാ​സ​ർ​ഗോ​ഡി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന കൊ​ടു​ക്കാ​ൻ കെ.​എം.​ഷാ​ജി​യെ പ്രേ​രി​പ്പി​ച്ച​തും മ​ണ്ഡ​ല​ത്തി​ന്‍റെ ഈ ​അ​പ​രാ​ജി​ത റി​ക്കാ​ർ​ഡ് ത​ന്നെ. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യും ബ​ദി​യ​ഡു​ക്ക, ബെ​ള്ളൂ​ർ, ചെ​ങ്ക​ള, കാ​റ​ഡു​ക്ക, കും​ബ​ഡാ​ജെ, മ​ധൂ​ർ, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​മ​ണ്ഡ​ലം. അ​ഞ്ചി​ട​ത്തും മു​സ്‌ലിം ​ലീ​ഗാ​ണ് ഭ​രി​ക്കു​ന്ന​ത്. ബി​ജെ​പി​യും ഇ​വി​ടെ ക​രു​ത്ത​രാ​ണ്. ജി​ല്ല​യി​ൽ ബി​ജെ​പി ഭ​രി​ക്കു​ന്ന മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും ഈ ​മ​ണ്ഡ​ല​ത്തി​ലാ​ണു​ള്ള​ത്. അ​തേ​സ​മ​യം ഇ​ട​തു​പ​ക്ഷം ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്. ഐ​എ​ൻ​എ​ലി​നുവേ​ണ്ടി നീ​ക്കി​വ​ച്ച സീ​റ്റാ​ണി​ത്.
ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ
മു​ൻ മ​ന്ത്രി സി.​ടി.​അ​ഹ​മ്മ​ദ​ലി 1980 മു​ത​ൽ 2011 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ലം വി​ജ​യ​ക്കൊ​ടി പാ​റി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​വ​രെ‍​യും അ​ന്പ​രി​പ്പി​ച്ചു​കൊ​ണ്ട് സി​ടി​യു​ടെ പി​ൻ​ഗാ​മി​യാ​യെ​ത്തി​യ​ത് ഐ​എ​ൻ​എ​ലി​ൽനി​ന്നു രാ​ജി​വ​ച്ച എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് ആ​യി​രു​ന്നു. 2006ൽ ​സി​ടി​ക്കെ​തി​രേ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​യാ​ളാ​യി​രു​ന്നു നെ​ല്ലി​ക്കു​ന്ന്.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ൾ 9,738 വോ​ട്ടി​ന് നെ​ല്ലി​ക്കു​ന്ന് വി​ജ​യി​ച്ചു.
ക​ന്ന​ട ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​ണ് ബി​ജെ​പി​യു​ടെ വോ​ട്ട് ബാ​ങ്ക്. വി​ജ​യം എ​ന്ന​ത് ക​ഠി​ന​മാ​ണെ​ങ്കി​ലും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ ബിജെപി​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. ലീ​ഗി​ന് ബ​ദ​ലാ​യി ഐ​എ​ൻ​എ​ൽ ഇ​നി​യും വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​വി​ടു​ത്തെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ക​ട​നം. ത​ങ്ങ​ൾ​ക്ക് ഇ​തി​നു​പ​ക​രം മ​റ്റൊ​രു സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ഐ​എ​ൻ​എ​ൽ പ​ല​വ​ട്ടം എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും സീ​റ്റ് മാ​റ്റി​ന​ൽ​കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഇ​വി​ടെ 69,790 വോട്ടും ​ബി​ജെ​പി 46,630 വോട്ടും ​എ​ൽ​ഡി​എ​ഫ് 28,567 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 61,553 വോട്ടും ​ബി​ജെ​പി 48,140 വോട്ടും ​എ​ൽ​ഡി​എ​ഫ് 37,332 ​വോ​ട്ടും നേ​ടി.
സാ​ധ്യ​ത​ക​ൾ
എ​ൻ.​എ.​നെ​ല്ലി​ക്കു​ന്നി​ന് മൂ​ന്നാ​മ​തൊ​ര് അ​വ​സ​രംകൂ​ടി ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞു​കേ​ട്ട​ത്. എ​ന്നാ​ൽ സം​സ്ഥാ​നനേ​തൃ​ത്വം ഇ​തി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ ടി.​എ.​ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​നു​മാ​യ ടി.​ഇ.​അ​ബ്ദു​ള്ള​യു​ടെ പേ​രാ​ണ് പി​ന്നീ​ട് ഉ​യ​ർ​ന്നു​വ​ന്ന​ത്. എ​ന്നാ​ൽ ഏ​റ്റ​വു​മൊ​ടു​വി​ലാ​യി കെ.​എം.​ഷാ​ജി​യു​ടെ പേ​രി​നാ​ണ് മു​ൻ​തൂ​ക്കം.
പു​റ​ത്തു​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി വേ​ണ്ടെ​ന്നാ​ണ് ജി​ല്ല​യി​ലെ നേ​താ​ക്കളുടെ നി​ല​പാ​ടെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വം ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ ജി​ല്ലാനേ​തൃ​ത്വം അ​ത് അം​ഗീ​ക​രി​ക്കേണ്ടിവരും. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ പേ​ര് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നു​കേ​ട്ടെ​ങ്കി​ലും പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ബ്ദു​ള്ള​ക്കു​ട്ടി ത​ന്നെ പി​ന്മാ​റി​യി​രു​ന്നു. ക​ന്ന​ട വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നേ​താ​ക്ക​ൾ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ സൂ​ച​ന. ഐ​എ​ൻ​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി റി​യാ​സ് അ​മ​ല​ടു​ക്ക​ത്തി​ന്‍റെ പേ​രി​നാ​ണ് എ​ൽ​ഡി​എ​ഫി​ൽ മു​ൻ​തൂ​ക്കം.