സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും
Thursday, March 4, 2021 1:34 AM IST
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ല​ക്‌​ഷ​ന്‍ ഡ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ എ​ന്‍.​ദേ​വീ​ദാ​സ് അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ചെ​ല​വ് നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും അ​സി​സ്റ്റ​ന്‍റ് ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ ഉ​ണ്ടാ​കും. അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു സാ​മ​ഗ്രി​ക​ള്‍​ക്കും നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന തു​ക ര​ണ്ടു ദി​വ​സ​ത്തി​ന​കം രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കും. അ​തു​പ്ര​കാ​ര​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വ് ക​ണ​ക്കാ​ക്കു​ക. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചെ​ല​വാ​ക്കു​ന്ന തു​ക അ​ക്കൗ​ണ്ട് വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണം. 30.80 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ചെ​ല​വാ​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക.
യോ​ഗ​ത്തി​ല്‍ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​ജ​യ​രാ​ജ​ന്‍, എം.​പി.​എ റ​ഹീം, ജോ​ര്‍​ജ് ജോ​സ​ഫ്, സ​തീ​ശ​ന്‍ ബാ​ബു​ക്ക​ന്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കു​ഞ്ഞ​മ്പു നാ​യ​ര്‍, അ​സി​സ്റ്റ​ന്‍റ് ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.