മ​ല​യോ​ര വി​ക​സ​നം ന​ട​ക്ക​ണ​മെ​ങ്കി​ല്‍ എം​എ​ല്‍​എ വേ​ണം: ജി​മ്മി ഇ​ട​പ്പാ​ടി
Friday, March 5, 2021 1:26 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര വി​ക​സ​നം യ​ഥാ​ര്‍​ത്ഥ രൂ​പ​ത്തി​ല്‍ ന​ട​ക്ക​ണ​മെ​ങ്കി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു നി​യ​മ​സ​ഭാ​മ​ണ്ഡ​ലം രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സ​മി​തി​യം​ഗ​വും വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ജി​മ്മി ഇ​ട​പ്പാ​ടി പ​റ​ഞ്ഞു.
ഈ ​മേ​ഖ​ല​യി​ല്‍ നി​ന്നു​ത​ന്നെ ഒ​രു എം​എ​ല്‍​എ ഉ​ണ്ടാ​കേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണ്. വെ​ള്ള​രി​ക്കു​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദീ​പി​ക വാ​ര്‍​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ല​യോ​ര​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ കെ​ല്‍​പ്പു​ള്ള നേ​താ​ക്ക​ളു​ണ്ടാ​യി​ട്ടും അ​വ​ര്‍​ക്ക് അ​തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. താ​ലൂ​ക്ക് ഉ​ദ്ഘാ​ട​ന​വും വെ​ള്ള​രി​ക്കു​ണ്ട്, മാ​ലോം ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന കാ​ര്‍​ഷി​ക മേ​ള​ക​ളും ഇ​വി​ടു​ത്തെ സം​ഘാ​ട​ന​ശേ​ഷി വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​യി​രു​ന്നു.
എ​ന്നാ​ല്‍ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ മാ​ത്രം എ​ല്ലാം തീ​ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​വി​ടെ​യൊ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച് മ​ല​യോ​ര​ത്ത് നി​ന്നു ത​ന്നെ​യു​ള്ള ഒ​രാ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് വ​ന്നാ​ല്‍ മാ​ത്ര​മേ ഇ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് ജി​മ്മി ഇ​ട​പ്പാ​ടി പ​റ​ഞ്ഞു.