മ​ല​യോ​ര നി​യോ​ജ​ക​മ​ണ്ഡ​ലം അ​നി​വാ​ര്യം: എം.​യു. തോ​മ​സ്
Friday, March 5, 2021 1:26 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട് നി​യ​മ​സ​ഭാ​മ​ണ്ഡ​ലം വി​ഭ​ജി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് ആ​സ്ഥാ​ന​മാ​യി മ​ല​യോ​ര നി​യോ​ജ​ക​മ​ണ്ഡ​ലം രൂ​പീ​ക​രി​ക്കേ​ണ്ട​ത് മേ​ഖ​ല​യു​ടെ വി​ക​സ​ന​പ്ര​ക്രി​യ​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ല​യോ​ര വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​യു തോ​മ​സ്. 2010 ല്‍ ​പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും 2014 ല്‍ ​വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കും രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ ത​ന്നെ മ​ല​യോ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​വും യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. നി​ല​വി​ല്‍ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍​പെ​ട്ട കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, പ​ന​ത്ത​ടി, ക​ള​ളാ​ര്‍, ബ​ളാ​ല്‍ എ​ന്നീ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ള്‍ ചേ​രു​മ്പോ​ള്‍ ത​ന്നെ 546.6 1 ച.​കീ.​മി വി​സ്തൃ​തി​യും 1,77,181 ജ​ന​സം​ഖ്യ​യു​മു​ണ്ട്. 14 വി​ല്ലേ​ജു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​വ​യോ​ട് കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​നെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി പു​തി​യ നി​യ​മ​സ​ഭ മ​ണ്ഡ​ലം രൂ​പീ​ക​രി​ക്കാം.
നി​ല​വി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് അ​ങ്ങേ​യ​റ്റ​ത്ത് ക​ര്‍​ണാ​ട​ക​യു​ടെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ക​മ്മാ​ടി​യി​ലേ​ക്ക് 60 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മു​ണ്ട്. ആ​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ത്ര​യും ദൂ​ര​മു​ള്ള​ത് പ​ല​പ്പോ​ഴും മ​ല​യോ​ര​മേ​ഖ​ല​യു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​ന് വി​ഘാ​തം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പെ​ടു​ന്ന വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളും മി​ക്ക​വാ​റും ഇ​തേ സ്ഥി​തി​യി​ലാ​ണെന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.