പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി
Friday, March 5, 2021 1:28 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​ന്ന ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് കാ​യി​ക പ​രി​ശീ​ല​നം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം രേ​ഷ്മ പി. ​രാ​ജു, സെ​ക്ര​ട്ട​റി എം.​പി. ബാ​ബു​രാ​ജ്, റി​ട്ട. ക്യാ​പ്റ്റ​നും ഒ​ളി​മ്പ്യ​നു​മാ​യ കെ.​എ​സ്. മാ​ത്യു, ബി​ജു തോ​മ​സ്, എം. ​സു​രേ​ഷ്, ജ​യിം​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​ക​രാ​യ കെ.​എ​സ്. മാ​ത്യു, ഒ​ളിം​പ്യ​ൻ റി​ട്ട. ല​ഫ്റ്റ​ന​ന്‍റ് എ​ൻ.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി, കാ​യി​കാ​ധ്യാ​പ​ക​രാ​യ സ​ജി മാ​ത്യു, ബി​ജു തോ​മ​സ്, സോ​ജ​ൻ ഫി​ലി​പ് എ​ന്നി​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. 37 പേ​രാ​ണ് ജ​നു​വ​രി 16 മു​ത​ൽ ഇ​വി​ടെ കാ​യി​ക​പ​രി​ശീ​ല​നം നേ​ടി​യ​ത്. പ​രി​ശീ​ല​ന​ത്തി​നി​ടെ ഊ​ട്ടി​യി​ൽ ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റി​ൽ ഒ​രാ​ൾ​ക്ക് സെ​ല​ക്‌‌​ഷ​ൻ ല​ഭി​ച്ചു. എ​ട്ടാം തീ​യ​തി മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ആ​ർ​മി റി​ക്രൂ​ട്ട്മെ​ൻ​റ് റാ​ലി​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഇ​വ​ർ പ​ങ്കെ​ടു​ക്കും.