പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം
Friday, March 5, 2021 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഡ​ങ്കി​പ്പ​നി വ്യാ​പ​ന സാ​ധ്യ​ത​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ​ത്തു​ട​ര്‍​ന്ന് ഊ​ര്‍​ജി​ത ന​ട​പ​ടി​ക​ളു​മാ​യി വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം.
ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​സി.​സ​ര്‍​ജ​ന്‍ ഡോ.​മ​നീ​ഷ ഉ​ദ്ഘാ​നം ചെ​യ്തു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ അ​ജി​ത് സി.​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് ദാ​മോ​ദ​ര​ന്‍ ക്ലാ​സെ​ടു​ത്തു. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​സു​ജി​ത്കു​മാ​ര്‍ സ്വാ​ഗ​ത​വും പ​ബ്‌​ളി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് ഏ​ലി​യാ​മ്മ വ​ര്‍​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
പ​ത്തു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ സം​ഘം 120 വീ​ടു​ക​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലും ഡ​ങ്കി​പ്പ​നി കേ​സു​ക​ള്‍ ഏ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര്‍​മ​ല്‍ ഫോ​ഗിം​ഗ് ഉ​ള്‍​പ്പെ​ടെ സാ​ധ്യ​മാ​യ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ചെ​യ്യു​മെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ് അ​റി​യി​ച്ചു.
വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​ക് വ​ള​രാ​ന്‍ സാ​ധ്യ​ത​യു​ള്ള ക​ണ്ട​യി​ന​റു​ക​ള്‍ പ​രി​ശോ​ധി​ച്ച് ശു​ചീ​ക​രി​ക്ക​ണം.
വേ​ന​ല്‍​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ല്‍ കൊ​തു​കു​ക​ള്‍ വ​ള​ര്‍​ന്ന് പെ​രു​കി​യാ​ല്‍ മ​ണ്‍​സൂ​ണ്‍ ആ​രം​ഭ​ത്തി​ല്‍ ത​ന്നെ രോ​ഗ​സാ​ധ്യ​ത ഇ​ര​ട്ടി​യാ​കും.