ക​ട​ലാ​സി​ന്‍റെ വി​ല​വ​ര്‍​ധ​ന​യും ക്ഷാ​മ​വും പ​രി​ഹ​രി​ക്ക​ണം:​കെ​പി​എ
Friday, March 5, 2021 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ട​ലാ​സി​ന്‍റെ വി​ല​വ​ര്‍​ധ​ന​യും ക്ഷാ​മ​വും പ​രി​ഹ​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സേ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക​ട​ലാ​സി​ന്‍റെ ക്ഷാ​മ​വും വി​ല​വ​ര്‍​ധ​ന​യും അ​ച്ച​ടി വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഇ​റ​ക്കു​മ​തി വൈ​കു​ന്ന​തും മ​റ്റ് ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ളും മൂ​ലം, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​ദേ​ശ നി​ര്‍​മി​ത ആ​ര്‍​ട്ട് പേ​പ്പ​റി​ന് ക​ടു​ത്ത ക്ഷാ​മ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​വു​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ കി​ലോ​ഗ്രാ​മി​ന് 60-ല്‍ ​നി​ന്ന് 90 രൂ​പ​യാ​യി. (50 ശ​ത​മാ​നം വ​ര്‍​ധ​ന​വ്)
ഇ​ന്ത്യ​ന്‍ പേ​പ്പ​ര്‍ ഉ​ത്പാ​ദ​ന ക​മ്പ​നി​ക​ളും വി​ല വ​ര്‍​ധ​ന​വി​ന്‍റെ പാ​ത​യി​ലാ​ണ്. മ​ഷി, കെ​മി​ക്ക​ല്‍​സ് മു​ത​ലാ​യ അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ള്‍​ക്കും വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്റ് ഫാ​ക്ട​റി ന​വീ​ക​രി​ച്ച് ആ​ര്‍​ട്ട് പേ​പ്പ​ര്‍ അ​ട​ക്കം ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ക​ട​ലാ​സു​ക​ള്‍​ക്കു​ള്ള ഭീ​മ​മാ​യ വി​ല​വ​ര്‍​ധ​ന നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും.
കോ​വി​ഡ് ലോ​ക്ഡൗ​ണി​നു ശേ​ഷം പൊ​തു​പ​രി​പാ​ടി​ക​ളും ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കാ​ത്ത​തും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും തു​റ​ക്കാ​ത്ത​തും മൂ​ലം അ​ച്ച​ടി ജോ​ലി​ക​ള്‍ വ​ള​രെ കു​റ​വാ​യ​തു കാ​ര​ണം മി​ക്ക പ്ര​സു​ക​ളും ഉ​ത്പ​ദ​ന​ശേ​ഷി​യു​ടെ പ​കു​തി​യി​ല്‍ താ​ഴെ​യേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍, നാ​ളു​ക​ളാ​യി കേ​ര​ള​ത്തി​ലെ മൂ​വാ​യി​ര​ത്തോ​ളം വ​രു​ന്ന പ്രി​ന്‍റിം​ഗ് പ്ര​സ്സു​ക​ള്‍ ഗു​രു​ത​ര സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണ്. അ​തി​നി​ടെ​യാ​ണ് ക​ട​ലാ​സി​ന്‍റെ വി​ല വ​ര്‍​ധി​ച്ച​തു വ​ഴി​യു​ണ്ടാ​യ പു​തി​യ പ്ര​തി​സ​ന്ധി. അ​ച്ച​ടി​ക്കൂ​ലി വ​ര്‍​ധി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ലും ക​ട​ലാ​സ് വി​ല വ​ര്‍​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി അ​ച്ച​ടി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​വാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്.
ദീ​ര്‍​ഘ​നാ​ള​ത്തേ​യ്ക്ക് ക​രാ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ള്‍ ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​ച്ച​ടി ജോ​ലി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ത​ന്നെ ല​ഭി​ച്ച​ത് പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന പ്ര​സു​ക​ള്‍​ക്ക് നേ​രി​യ ഉ​ണ​ര്‍​വ് പ​ക​ര്‍​ന്നി​രു​ന്നു. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നേ​യും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​ച്ച​ടി മേ​ഖ​ല കാ​ണു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്തെ പ്ര​സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ബ​ന്ധ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് അ​ഹ​മ്മ​ദ്, ട്ര​ഷ​റ​ര്‍ ടി.​പി.​അ​ശോ​ക് കു​മാ​ര്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​റാം, മേ​ഖ​ലാ സെ​ക്ര​ട്ട​റി സി.​സു​ധീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.