ജൈ​വ​ വൈ​വി​ധ്യ കോ​ൺ​ഗ്ര​സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, March 5, 2021 1:29 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് പ​തി​മൂ​ന്നാ​മ​ത് കു​ട്ടി​ക​ളു​ടെ ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി (ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗം) പ്രോ​ജ​ക്ട് അ​വ​ത​ര​ണം, പെ​യി​ന്‍റിം​ഗ് മ​ത്സ​രം, പോ​സ്റ്റ​ർ മ​ത്സ​രം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് മ​ത്സ​രം, വീ​ഡി​യോ (മൊ​ബൈ​ൽ) നി​ർ​മാ​ണ​മ​ത്സ​രം, ഫോ​ട്ടോ​ഗ്ര​ഫി​ക് മ​ത്സ​രം, ഉ​പ​ന്യാ​സ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ത്തും. സം​സ്ഥാ​ന ത​ല​ത്തി​ൽ ആ​ദ്യ​ത്തെ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് (ഓ​രോ വി​ഭാ​ഗ​ത്തി​ലും) മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.
ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് . 1, ജൂ​ണി​യ​ർ വി​ഭാ​ഗം (വ​യ​സ്‌ 10 മു​ത​ൽ 14 വ​രെ ) 2.സീ​നി​യ​ർ വി​ഭാ​ഗം ( വ​യ​സ് 15 മു​ത​ൽ 18 വ​രെ ). ഡി​സം​ബ​ർ 31 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കു​ട്ടി​ക​ളു​ടെ പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. മു​ഖ്യ​പ്ര​മേ​യം : കോ​വി​ഡ് മ​ഹാ​മാ​രി​യും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​വും. ഉ​പ​പ്ര​മേ​യ​ങ്ങ​ൾ 1. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ്. 2.ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പ്പും. 3.കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ പ്ര​കൃ​തി​മ​ലി​നീ​ക​ര​ണം. 4.കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ അ​തി​ജീ​വ​നം. തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​രു വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം . മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ദേ​ശ​ങ്ങ​ൾ
ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ (www. keralabiodiversity.org) ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ഇ-​മെ​യി​ലി​ലോ( keralabiodiversity @gmail. com) ഓ​ഫീ​സ് ഫോ​ണി​ലോ ( 0471 2724740, 8075438509) ബ​ന്ധ​പ്പെ​ടാം. പ്രോ​ജ​ക്ട് അ​വ​ത​ര​ണം എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15. മ​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 12