ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​ന​ം ഇന്ന്
Saturday, March 6, 2021 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് എ​ന്‍​എ​ച്ച്എം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി.​രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​ടി.​മ​നോ​ജ് സ​ന്ദേ​ശം ന​ല്‍​കും. ഗ്ലോ​ക്കോ​മ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​രാ​മ​ന്‍ സ്വാ​തി വാ​മ​ന്‍ റി​ലീ​സ് ചെ​യ്യും. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​പ്റ്റാ​മെ​ട്രി​സ്റ്റ് കെ.​അ​ജീ​ഷ് കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.