പാ​ര്‍​ട്ടി ഓ​ഫീ​സി​നെ ചൊ​ല്ലി ത​ര്‍​ക്കം; ഇ​ട​ത്തോ​ട് ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​ത്തേ​റ്റു
Saturday, March 6, 2021 1:45 AM IST
പ​ര​പ്പ: ഇ​ട​ത്തോ​ട് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​ത്തേ​റ്റു. പ​ര​പ്പ പ​യാ​ള​ത്തെ ര​മേ​ശ​ൻ(35) ,ര​ഞ്ജി​ത് (34) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ​വാ​സി​യാ​യ മാ​ധ​വ​നെ (45) വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മാ​ധ​വ​നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​ല ത​വ​ണ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ള്‍ പു​തി​യ പൂ​ട്ട് ഉ​പ​യോ​ഗി​ച്ച് ഓ​ഫീ​സ് പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൻ്റെ തു​ട​ർ​ച്ച​യാ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.