പു​ന​ർ​വി​വാ​ഹ​ത്തി​ന് കൂ​ട്ട് പ​ദ്ധ​തി: സ​ന്ന​ദ്ധ​രാ​യ​വ​രു​ടെ സം​ഗ​മം ന​ട​ത്തി
Sunday, March 7, 2021 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല വി​ധ​വാ സെ​ല്ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ളു​ടെ സ​മ​ഗ്ര ഉ​ന്ന​മ​ന​ത്തി​നും സം​ര​ക്ഷ​ത്തി​നു​മാ​യി രൂ​പീ​ക​രി​ച്ച 'കൂ​ട്ട്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന​ർ​വി​വാ​ഹ​ത്തി​ന് ത​യാ​റാ​യ മു​പ്പത്ത് വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ളു​ടെ​യും പ​തി​ന​ഞ്ചോ​ളം പു​രു​ഷ​ൻ​മാ​രു​ടെ​യും സം​ഗ​മം കാ​ഞ്ഞ​ങ്ങാ​ട് രാ​ജ് റ​സി​ഡ​ൻ​സി​യി​ൽ ന​ട​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എം.​വി. സു​നി​ത പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​ര​തി പ്രസംഗി​ച്ചു. സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു ജി​ല്ല​യി​ൽ വി​ധ​വാ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​ത്ത​രം ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ കൂ​ട്ട് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന പു​ന​ർ വി​വാ​ഹ​ത്തി​ന് താ​ത്​പ​ര്യ​മു​ള​ള​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ധ​വാ വി​വാ​ഹ​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച പു​രു​ഷ​ൻ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ സ്വീ​ക​രി​ച്ച് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച​ത്.