ശി​വ​രാ​ത്രി മ​ഹോ​ത്സ​വം ഇ​ന്നു​ മു​ത​ൽ
Sunday, March 7, 2021 12:45 AM IST
രാ​ജ​പു​രം: ബേ​ളൂ​ർ മ​ഹാ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ആ​റാ​ട്ട് മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ൽ 11 വ​രെ ന​ട​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക്ഷേ​ത്ര​ത്തി​ന​ക​ത്തെ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യാ​ണ്‍ ഉ​ത്സ​വം ന​ട​ത്തു​ക​യെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ശി​വ​രാ​ത്രി ദി​വ​സ​മാ​യ 11ന് ​രാ​വി​ലെ 6 ന് ​ക​ണി കാ​ണി​ക്ക​ൽ, ഗ​ണ​പ​തി ഹോ​മം, ന​ട തു​റ​ക്ക​ൽ, തു​ട​ർ​ന്ന് അ​ക​ത്തെ പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ൾ, തെ​യ്യം പ​ള്ളി​യ​റ, ഭ​ജ​ന​മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​രി​ത്രാ​വ​ൽ, നാ​ഗ​ത്തി​ൽ അ​യി​ല്യം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ത​മ്പാ​ൻ​നാ​യ​ർ ക​മ്പി​ക്കാ​നം, എം.​കെ. ഭാ​സ്ക​ര​ൻ​നാ​യ​ർ, പി.​കൃ​ഷ്ണ​ൻ എ​ളാ​ടി, അ​ശോ​ക​ൻ മൂ​രി​ക്ക​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.