ജി​ല്ല​യി​ലെ അ​ന്തി​മ പോ​ളിം​ഗ് ശ​ത​മാ​നം 74.96
Thursday, April 8, 2021 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ അ​ന്തി​മ പോ​ളിം​ഗ് ശ​ത​മാ​നം 74.96. ആ​കെ​യു​ള്ള 1058337 വോ​ട്ട​ര്‍​മാ​രി​ല്‍ 793287 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന മ​ഞ്ചേ​ശ്വ​ര​ത്താ​ണ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് -76.88 ശ​ത​മാ​നം. കാ​സ​ര്‍​ഗോ​ഡ് 70.87, ഉ​ദു​മ 75.53, കാ​ഞ്ഞ​ങ്ങാ​ട് 74.53, തൃ​ക്ക​രി​പ്പൂ​ര്‍ 76.77 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.ആ​കെ 516919 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 377385 പേ​രും 541412 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 415900 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​കെ​യു​ള്ള ആ​റ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രി​ല്‍ ര​ണ്ടു​പേ​രാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.