എം.പി.ജോസഫിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ 300 പേര്‍ക്കെതിരേ കേസ്
Thursday, April 8, 2021 12:43 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​പി.​ജോ​സ​ഫി​ന്‍റെ കാ​ര്‍ ചെ​ങ്ക​ല്ലി​ട്ട് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ 300 പേ​ര്‍​ക്കെ​തി​രെ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന 300 സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​ഡി​എ​ഫ് ഏ​ജ​ന്‍റുു​മാ​ര്‍ തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ചെ​റു​വ​ത്തൂ​ര്‍ കാ​രി​യി​ല്‍ എ ​എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​വ​ച്ചാ​ണ് സ്ഥാ​നാ​ര്‍​ഥി സ​ഞ്ച​രി​ച്ച മ​ഹീ​ന്ദ്ര മ​രാ​സോ കാ​ര്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട​ത്. രാ​ത്രി ത​ന്നെ പോ​ലീ​സ് എം.​പി. ജോ​സ​ഫി​ന്റെ​യും ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യ വി​ജ​യ​ന്‍, ഷു​ഹൈ​ബ് എ​ന്നി​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു.