തെ​ര​ഞ്ഞെ​ടു​പ്പ്: ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ലൂ​ടെ കു​ടും​ബ​ശ്രീ നേ​ടി​യ​ത് 45 ല​ക്ഷം രൂ​പ
Friday, April 9, 2021 12:34 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ലൂ​ടെ കു​ടും​ബ​ശ്രീ​ക്ക് 45,16,474 രൂ​പ​യു​ടെ നേ​ട്ടം. ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലും പി​ന്നീ​ട് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി അ​ഞ്ചു​നേ​രം ഭ​ക്ഷ​ണ​മൊ​രു​ക്കി​യ​ത് വി​വി​ധ കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളാ​യി​രു​ന്നു. ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ ജി​ല്ല​യി​ലെ അ​ഞ്ച് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച കു​ടും​ബ​ശ്രീ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ൽ നി​ന്നു​മാ​ത്രം ആ​കെ 4,09,773 രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് നേ​ടി​യെ​ടു​ത്ത​ത്.

ജി​ല്ല​യി​ലെ 1591 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്ത​തി​ലൂ​ടെ 26,18,410 രൂ​പ​യു​ടെ വ​രു​മാ​ന​വും നേ​ടി. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ ശു​ചീ​ക​ര​ണ​വും കോ​വി​ഡ് മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും അ​ട​ക്ക​മു​ള്ള ചു​മ​ത​ല​ക​ളും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ൽ​നി​ന്നും 14,88,291 രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് നേ​ടി​യ​ത്.