മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ജ​യി​ക്കും: മു​സ്‌ലിം ​ലീ​ഗ്
Friday, April 9, 2021 12:35 AM IST
ഉ​പ്പ​ള: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം നേ​ടു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ് ടി.​എ. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കെ​തി​രേ വോ​ട്ട് ചെ​യ്ത മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രെ​യും ന​ന്ദി അ​റി​യി​ച്ചു.
മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ബി. യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് മ​രി​ക്കെ, വി.​പി. അ​ബ്ദു​ൽ കാ​ദ​ർ, സ്ഥാ​നാ​ർ​ഥി എ.​കെ.​എം. അ​ഷ്റ​ഫ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് ക​ർ​ള, പി.​എ​ച്ച്. അ​ബ്ദു​ൽ ഹ​മീ​ദ്, എ.​കെ. ആ​രി​ഫ്, എം.​എ​സ്.​എ. സ​ത്താ​ർ ഹാ​ജി, ദു​ബൈ കെ​എം​സി​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ: ഇ​ബ്രാ​ഹിം ഖ​ലീ​ൽ, എം.​എ. ഖാ​ലി​ദ്, സ​യ്യി​ദ് സൈ​ഫു​ള്ള ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.