നേ​ർ​ച്ച​ക്കുതി​ര​യ്ക്ക് ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് 74,100 രൂ​പ
Saturday, April 10, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ത​ള​ങ്ക​ര മാ​ലി​ക്ദീ​നാ​ര്‍ മ​സ്ജി​ദി​ലേ​ക്ക് നേ​ര്‍​ച്ച​യാ​യി ല​ഭി​ച്ച ആ​ണ്‍​കു​തി​ര ലേ​ല​ത്തി​ല്‍​പോ​യി. ഹി​ദാ​യ​ത്ത് ന​ഗ​ര്‍ മു​ട്ട​ത്തൊ​ടി​യി​ലെ ക​ർ​ഷ​ക​നാ​യ ജ​ബ്ബാ​ര്‍ മ​ണ​ങ്ക​ള 74,100 രൂ​പ​യ്ക്കാ​ണ് കു​തി​ര​യെ സ്വ​ന്ത​മാ​ക്കി​യ​ത്. ജു​മു​അ ന​മ​സ്‌​ക്കാ​ര​ത്തി​ന് ശേ​ഷം മാ​ലി​ക് ദീ​നാ​ര്‍ പ​ള്ളി പ​രി​സ​ര​ത്തു​വെ​ച്ചാ​യി​രു​ന്നു ലേ​ലം. ക​ര്‍​ണാ​ട​ക തും​കൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷം​സീ​റാ​ണ് ഒ​രു​മാ​സം മു​ന്പ് കു​തി​ര​യെ മാ​ലി​ക്ദീ​നാ​ര്‍ പ​ള്ളി​ക്ക് നേ​ര്‍​ച്ച​യാ​യി ന​ല്‍​കി​യ​ത്. ഇ​വി​ടേ​യ്ക്ക് സ്വ​ര്‍​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍ നേ​ര്‍​ച്ച​യാ​യി ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് കു​തി​ര​യെ ല​ഭി​ച്ച​ത്. അ​തി​നാ​ല്‍​ത​ന്നെ ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് പ​ള്ളി​യി​ലെ​ത്തു​ന്ന​വ​ര്‍ കു​തി​ര​യെ നോ​ക്കി​ക്ക​ണ്ട​ത്.