വി​ത്തു​പാ​ട്ടും തു​ടി​പാ​ട്ടു​മാ​യി വി​ത്തു​ത്സ​വ​ത്തി​ന് സ​മാ​പ​നം
Monday, April 12, 2021 1:06 AM IST
തൃ​ക്ക​രി​പ്പൂ​ർ: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ലേ​രി ഗ​വ. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന വി​ത്തു​ത്സ​വം സ​മാ​പി​ച്ചു. വി​ത്തു​പാ​ട്ടി​ന്‍റെ​യും തു​ടി​പാ​ട്ടി​ന്‍റെ​യും മു​ഴ​ക്ക​ത്തി​ൽ മ​ൺ​മ​റ​യു​ന്ന ക​ലാ​രൂ​പ​മാ​യ കോ​താ​മൂ​രി​യു​ടെ മ​ണി​ക്കി​ലു​ക്ക​ത്തോ​ടെ ഒ​ത്തു​ചേ​ർ​ന്ന ജൈ​വ​ക​ർ​ഷ​ക​രു​ടെ​യും പ​രി​സ്ഥി​തി പ്രേ​മി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ന് അ​പൂ​ർ​വ അ​നു​ഭ​വ​മാ​യി.
വി​ത്തു​പു​ര​യി​ലും ഭ​ക്ഷ്യ​മേ​ള​യി​ലും നാ​ട​ൻ വി​ത്തി​ന​ങ്ങ​ളും ന​ടീ​ൽ വ​സ്തു​ക്ക​ളും വാ​ങ്ങാ​നും നാ​ട്ടു​വി​ഭ​വ​ങ്ങ​ൾ രു​ചി​ച്ച​റി​യാ​നും നി​ര​വ​ധി പേ​രാ​ണ് കോ​വി​ഡ് പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ച്ച് ന​ട​ന്ന വി​ത്തു​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് എ​ത്തി​യ​ത്.
ഉ​മേ​ശ് മു​ട​ന്തേ​ൻ​പാ​റ​യും സം​ഘ​വും വി​ത്തു​പാ​ട്ടും തു​ടി​പ്പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പാ​ണ​പ്പു​ഴ വി​ജേ​ഷ് പ​ണി​ക്ക​രും സം​ഘ​വു​മാ​ണ് കോ​താ​മൂ​രി​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. ഡോ. ​വി. ജ​യ​രാ​ജ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.