മാട്ടറയുടെ മാതൃക
Monday, April 12, 2021 1:06 AM IST
മാ​ട്ട​റ: വ​നാ​തി​ർ​ത്തി​യി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സോ​ളാ​ർ ക​മ്പി​വേ​ലി പു​നഃ​സ്ഥാ​പി​ക്കാ​ൻ മാ​ട്ട​റ​യി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ. ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന മാ​ട്ട​റ​യി​ൽ കു​റെ ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തു​ക​യും വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2014 ൽ ​സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി ന​ശി​ച്ച​താ​ണ് കാ​ട്ടാ​ന​ക​ൾ ക​ട​ന്നു​വ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. ആ​ന​ക​ൾ ന​ശി​പ്പി​ച്ച​തി​നു പു​റ​മെ കാ​ടു​ക​യ​റി​യും വ​ന്മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും മ​റ്റും വേ​ലി ത​ക​ർ​ന്നു.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച വേ​ലി​യു​ടെ ബാ​റ്റ​റി പ്ര​വ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് നാ​ളു​ക​ളാ​യി. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ വാ​ർ​ഡ് മെം​ബ​ർ സ​രു​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​മാ​യി വേ​ലി പു​ന​രു​ദ്ധ​രി​ക്കാ​ന്‌ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ ക്ല​സ്റ്റ​റു​ക​ളി​ലെ യോ​ഗ​ങ്ങ​ളി​ൽ സ​രു​ൺ വി​ഷ​യം സം​സാ​രി​ക്കു​ക​യും വ​നാ​തി​ർ​ത്തി സം​ര​ക്ഷി​ക്കാ​ൻ നാ​ട് പൂ​ർ​ണ​മാ​യും രം​ഗ​ത്തി​റ​ങ്ങാ​നും ത​യാ​റാ​വു​ക​യും ചെ​യ്തു. നൂ​റോ​ളം ആ​ളു​ക​ളി​റ​ങ്ങി ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​റോ​ളം വേ​ലി​യു​ടെ പ​രി​സ​രം നാ​ലു മീ​റ്റ​ർ വീ​തി​യി​ൽ കാ​ടുതെ​ളി​ച്ച് വൃ​ത്തി​യാ​ക്കി.
കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വീ​ണു കി​ട​ന്നി​രു​ന്ന മ​ര​ങ്ങ​ളും മു​റി​ച്ചു​മാ​റ്റി. ക​ന്പി​വേ​ലി ഈ ​ആ​ഴ്ച വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​നഃ​സ്ഥാ​പി​ക്കും. പു​തി​യ ബാ​റ്റ​റി സ്ഥാ​പി​ക്കും. തു​ട​ർ​ന്ന് വാ​ർ​ഡി​ലെ വ​നാ​തി​ർ​ത്തി​യി​ൽ പൂ​ർ​ണ​മാ​യും 30 മീ​റ്റ​ർ അ​ക​ല​ത്തി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും. കൂ​ടാ​തെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യ തേ​നീ​ച്ച വ​ള​ർ​ത്ത​ലും അ​തി​ർ​ത്തി​യി​ൽ വ്യാ​പ​ക​മാ​ക്കും. രാ​വി​ലെ മു​ത​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ർ​ഡ് മെം​ബ​ർ സ​രു​ൺ തോ​മ​സ്, ബി​നു ക​ല്ലു​കു​ള​ങ്ങ​ര, സി​നോ​ജ് കോ​യി​ക്കാ​മ​ല, ഇ​ന്ന​സെ​ന്‍റ് വ​ട​ക്കേ​ൽ, ജോ​ളി മേ​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.