വ​ര​ക്കാ​ട്-പ​റ​മ്പ റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു
Tuesday, April 13, 2021 1:30 AM IST
ന​ർ​ക്കി​ല​ക്കാ​ട്: വ​ര​ക്കാ​ട്-​പ​റ​മ്പ മെ​ക്കാ​ഡം റോ​ഡി​ൽ മ​ങ്ക​ത്തി​നും മ​യി​ലു​വ​ള്ളി​ക്കും ഇ​ട​യി​ലു​ള്ള വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ട​ത്. രാ​വി​ലെ ചെ​റു​പു​ഴ കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വെ​ള്ള​രി​ക്കു​ണ്ട് നി​ന്നും ചെ​റു​പു​ഴ​യി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കു​ഴി​യി​ൽ ചാ​ടി തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല റോ​ഡി​ലി​ടി​ച്ചെ​ങ്കി​ലും ഹെ​ൽ​മ​റ്റ് ധ​രി​ച്ച​തി​നാ​ൽ ക്ഷ​ത​മേ​റ്റി​ല്ല. എ​ന്നാ​ൽ ഹെ​ൽ​മ​റ്റി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​യും വാ​ഹ​ന​വും റോ​ഡി​ൽ നി​ന്നും മാ​റ്റി​യ​ത്. ഇ​വ​രെ പി​ന്നീ​ട് ചെ​റു​പു​ഴ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സ്ലാ​ബ് ത​ക​ർ​ന്നാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​മൂ​ലം ഇ​പ്പോ​ൾ റോ​ഡി​ൽ ത​ന്നെ​യാ​ണ് ഈ ​സ്ലാ​ബും കു​ഴി​യു​മു​ള്ള​ത്. മ​ങ്ക​ത്ത് നി​ന്നും എ​ളേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ള​വി​ലൂ​ടെ ഇ​ട​തു​വ​ശം ചേ​ർ​ന്ന് വേ​ഗ​ത്തി​ൽ പോ​കു​മ്പോ​ൾ ആ​ക​സ്മി​ക​മാ​യി പെ​ട്ടെ​ന്ന് ഈ ​കു​ഴി​യി​ൽ വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​നോ​ട​കം നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. കു​ഴി​യി​ൽ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മൈ​ൽ​കു​റ്റി ത​ക​ർ​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.