എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ കാ​മ്പ​യി​ൻ
Tuesday, April 13, 2021 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി ര​ജി​സ്‌​ട്രേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൊ​സ്ദു​ർ​ഗ് ടൗ​ൺ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ 17 നാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ കാ​മ്പ​യി​ൻ.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​മാ​യി വ​ന്ന് 250 രൂ​പ ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്രാ​യ​പ​രി​ധി: 18-35. യോ​ഗ്യ​ത: പ്ല​സ്ടു. ര​ജി​സ്‌​ട്രേ​ഷ​ൻ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ. ഫോ​ൺ: 9207155700.