മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ​ത്തി​ലെ എ​രി​ക്കു​ളം പെ​രു​മ
Tuesday, April 13, 2021 1:32 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ല്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ​ത്തി​ന് പേ​രു​കേ​ട്ട ഗ്രാ​മ​മാ​ണ് മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ എ​രി​ക്കു​ളം. ഇ​പ്പോ​ഴും ഈ ​പാ​ര​മ്പ​ര്യ തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന നൂ​റ്റ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. കാ​സ​ര്‍​ഗോ​ഡ്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും മം​ഗ​ളൂ​രു​വി​ലു​മെ​ല്ലാം ഇ​വി​ടെ​നി​ന്നു​ള്ള മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ വി​ല്‍​പ​ന​യ്‌​ക്കെ​ത്തു​ന്നു​ണ്ട്. ഭൗ​മ​സൂ​ചി​ക​യൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും എ​രി​ക്കു​ളം എ​ന്ന മേ​ല്‍​വി​ലാ​സം ത​ന്നെ മ​ണ്‍​പാ​ത്ര​ത്തി​ന്‍റെ മി​ക​ച്ച നി​ല​വാ​ര​ത്തി​നു​ള്ള സാ​ക്ഷ്യ​പ​ത്ര​മാ​ണ്.
എ​രി​ക്കു​ള​ത്തു​കാ​ര്‍ പാ​ത്ര​നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് ശേ​ഖ​രി​ക്കു​ന്ന​തു​ത​ന്നെ പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ചാ​ര​ത്തി​ക​വോ​ടെ​യാ​ണ്. വി​ഷു​വി​ന്‍റെ അ​ടു​ത്ത ദി​വ​സം മു​ത​ലു​ള്ള ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക്കാ​ല​മാ​ണ് ഇ​തി​നാ​യി മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. നാ​ടി​ന്‍റെ നെ​ല്ല​റ​യാ​യ എ​രി​ക്കു​ളം വ​യ​ലി​ല്‍​നി​ന്നാ​ണ് മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള ക​ളി​മ​ണ്ണും കു​ഴി​ച്ചെ​ടു​ക്കു​ന്ന​ത്.
മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലെ​യും അം​ഗ​ങ്ങ​ള്‍ ഒ​ത്തു​ചേ​ര്‍​ന്നാ​ണ് മ​ണ്ണ് ശേ​ഖ​രി​ക്കാ​ന്‍ പാ​ട​ത്തെ​ത്തു​ക. ഈ ​കു​ടും​ബ​ങ്ങ​ളി​ലെ​ത​ന്നെ മ​റ്റു തൊ​ഴി​ലു​ക​ള്‍ ചെ​യ്യു​ന്ന​വ​രും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്ക​മു​ള്ള അം​ഗ​ങ്ങ​ളും ഈ ​കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കും. എ​ല്ലാ​വ​രും ചേ​ര്‍​ന്ന് ചെ​റു​തും വ​ലു​തു​മാ​യി അ​ഞ്ഞൂ​റി​ലേ​റെ കു​ഴി​ക​ളാ​ണ് വ​യ​ലി​ല്‍ തീ​ര്‍​ക്കു​ക. ഏ​താ​നും മീ​റ്റ​ര്‍ ആ​ഴ​ത്തി​ല്‍ കു​ഴി​ച്ച് മേ​ല്‍​മ​ണ്ണ് മാ​റ്റി​ക്ക​ഴി​ഞ്ഞാ​ലാ​ണ് ക​ളി​മ​ണ്ണ് കി​ട്ടു​ക. ക​ഷ്ടി​ച്ച് അ​ര​ക്കോ​ല്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ശു​ദ്ധ​മാ​യ ക​ളി​മ​ണ്ണ് ല​ഭ്യ​മാ​വു​ക. അ​ത് ക​ഴി​ഞ്ഞാ​ല്‍ ചേ​ടി എ​ന്ന് വി​ളി​ക്കു​ന്ന പ​ശി​മ​യു​ള്ള മ​ണ്ണാ​കും.
ഓ​രോ​രു​ത്ത​രും ഈ ​കു​ഴി​ക​ളി​ല്‍ നി​ന്നും അ​വ​ര​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മു​ള്ള​ത്ര​യും ക​ളി​മ​ണ്ണ് ശേ​ഖ​രി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും. മ​ണ്ണ് സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​തി​നാ​യി ഓ​രോ വീ​ട്ടി​ലും ചെ​റി​യ കു​ഴി​ക​ളെ​ടു​ത്ത് ചു​റ്റി​ലും ക​ല്ലു​കെ​ട്ടി​ത്തി​രി​ച്ച് സ്ഥ​ല​മൊ​രു​ക്കി​വ​ച്ചി​ട്ടു​ണ്ടാ​കും. ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക​ള്‍ കൊ​ണ്ട് ഈ ​മ​ണ്ണു​ശേ​ഖ​ര​ണ യ​ജ്ഞം അ​വ​സാ​നി​ക്കും. പി​ന്നെ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് എ​ല്ലാ​വ​രും​കൂ​ടി കു​ഴി​ക​ളെ​ല്ലാം വീ​ണ്ടും മേ​ല്‍​മ​ണ്ണി​ട്ട് മൂ​ടി വ​യ​ലി​നെ പ​ഴ​യ​പ​ടി​യാ​ക്കും.
കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ ഓ​രോ വീ​ട്ടി​ലും ശേ​ഖ​രി​ച്ചു​വ​ച്ച മ​ണ്ണി​ലേ​ക്ക് മ​ഴ​വെ​ള്ള​മി​റ​ങ്ങി അ​ത് കു​ഴ​ഞ്ഞ് പാ​ത്ര​നി​ര്‍​മാ​ണ​ത്തി​ന് പ​രു​വ​പ്പെ​ടും. ഇ​തോ​ടു​കൂ​ടി​യാ​ണ് ഓ​രോ കു​ടും​ബ​ത്തി​ലും ആ ​വ​ര്‍​ഷ​ത്തെ പാ​ത്ര​നി​ര്‍​മാ​ണം തു​ട​ങ്ങു​ക. പു​റ​ത്ത് കാ​ല​വ​ര്‍​ഷം തി​മ​ര്‍​ത്തു​പെ​യ്യു​മ്പോ​ള്‍ എ​രി​ക്കു​ള​ത്തെ ഓ​രോ പാ​ത്ര​നി​ര്‍​മാ​ണ ശാ​ല​ക​ളി​ലും കു​ഴ​ഞ്ഞ മ​ണ്ണ് ക​ല​ങ്ങ​ളു​ടെ​യും പാ​ത്ര​ങ്ങ​ളു​ടെ​യും രൂ​പ​ത്തി​ലാ​ക്കി തീ​ച്ചൂ​ള​ക​ളി​ല്‍ വ​ച്ച് പാ​ക​പ്പെ​ടു​ക​യാ​യി​രി​ക്കും. മ​ഴ മാ​റി ചി​ങ്ങ​മാ​സ​മാ​കു​മ്പോ​ഴാ​ണ് ഈ ​പാ​ത്ര​ങ്ങ​ള്‍ ആ​ദ്യ​മാ​യി വി​പ​ണി​യി​ലേ​ക്കി​റ​ങ്ങു​ക. പി​ന്നെ ഏ​റി​യും കു​റ​ഞ്ഞും അ​ടു​ത്ത വി​ഷു​ക്കാ​ലം​വ​രെ ആ ​സീ​സ​ണ്‍ നീ​ളും. കൂ​ടു​ത​ല്‍ മി​ക​ച്ച നി​ല​വാ​ര​മു​ള്ള ക​ല​ങ്ങ​ള്‍ അ​രി​മാ​വു​കൊ​ണ്ട് കു​റി​വ​ര​ച്ച് വി​ഷു​ക്കാ​ല​ത്ത് ക​ണി​ക്ക​ല​മാ​യി വി​ല്‍​പ​ന ന​ട​ത്താ​നാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ടാ​കും. ആ ​വി​ല്‍​പ​ന കൂ​ടി ക​ഴി​ഞ്ഞാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ല്‍ വീ​ണ്ടും അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ക​ളി​മ​ണ്ണ് ശേ​ഖ​ര​ണം തു​ട​ങ്ങു​ക​യാ​യി.
ഒ​രു വ​ര്‍​ഷം ശ​രാ​ശ​രി 75 ല​ക്ഷം രൂ​പ​യു​ടെ മ​ണ്‍​പാ​ത്ര​ങ്ങ​ളാ​ണ് എ​രി​ക്കു​ള​ത്തു​നി​ന്നും വി​പ​ണി​യി​ലെ​ത്തു​ന്ന​തെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ഈ ​വ​രു​മാ​ന​ത്തി​ല്‍ ന​ല്ലൊ​രു പ​ങ്ക് എ​ത്തി​ച്ചേ​രു​ന്ന​ത് ഇ​ട​നി​ല​ക്കാ​രു​ടെ കീ​ശ​യി​ലേ​ക്കാ​യ​തി​നാ​ല്‍ വ​ലി​യ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യൊ​ന്നും ഇ​വി​ടെ​യു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം ക​ടു​ത്ത കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മാ​ന്ദ്യം പാ​ത്ര വി​ല്‍​പ​ന​യേ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഈ ​വ​ര്‍​ഷം അ​തി​ല്‍​നി​ന്നും നേ​രി​യ തോ​തി​ലെ​ങ്കി​ലും ക​ര​ക​യ​റാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.
മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണം കു​ല​ത്തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ എ​ണ്ണം വ​ര്‍​ഷം​പ്ര​തി കു​റ​ഞ്ഞു​വ​രു​മ്പോ​ഴും ക​ളി​മ​ണ്ണ് ശേ​ഖ​ര​ണം മു​ത​ല്‍ തു​ട​ങ്ങു​ന്ന അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും ഒ​രു​പോ​ലെ ഭാ​ഗ​ഭാ​ക്കാ​കു​ന്നു​വെ​ന്ന​താ​ണ് എ​രി​ക്കു​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഈ​യൊ​രു കാ​ര്യം വ​ച്ചു​നോ​ക്കി​യാ​ല്‍ മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​തൃ​ക ഗ്രാ​മ​പ​ദ​വി​യും ഭൗ​മ​സൂ​ചി​ക​യും നേ​ടാ​ന്‍ എ​രി​ക്കു​ളം സ​ര്‍​വ​ഥാ യോ​ഗ്യ​മാ​ണ്. അ​ങ്ങ​നെ​യൊ​രു അം​ഗീ​കാ​രം ല​ഭി​ച്ചാ​ല്‍ ഇ​പ്പോ​ഴും പാ​ര​മ്പ​ര്യ തൊ​ഴി​ലി​ല്‍ ഉ​റ​ച്ചു​നി​ന്ന് ജീ​വി​ത​മാ​ര്‍​ഗം തേ​ടു​ന്ന​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ സാ​മ്പ​ത്തി​ക​നേ​ട്ടം ല​ഭി​ക്കാ​നും അ​ത് വ​ഴി​യൊ​രു​ക്കും.