മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, April 13, 2021 9:21 PM IST
കാ​സ​ര്‍​ഗോ​ഡ്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ പു​റം​ക​ട​ലി​ല്‍​വ​ച്ച് ഇ​ടി​മി​ന്ന​ലേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ടു​ക്ക​ത്ത് വ​യ​ല്‍ കു​റും​ബ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ബാ​ബു​രാ​ജ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ക​ര​യി​ല്‍​നി​ന്നും ര​ണ്ടു നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റു മൂ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം മ​ത്സ്യ​ല​ക്ഷ്മി എ​ന്ന ബോ​ട്ടി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്. ഇ​ടി​മി​ന്ന​ലേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ ബാ​ബു​രാ​ജി​നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ക​ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​തി​ന​കം മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രേ​ത​നാ​യ സാ​മി​ക്കു​ട്ടി​യു​ടെ​യും ശാ​ന്ത​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ആ​ശ. മ​ക്ക​ള്‍: ഷാ​നി​യ, അ​ശ്വി​ന്‍.