സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടി​; വൃ​ദ്ധ​ദ​മ്പ​തി​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത് വ​രു​മാ​ന​മാ​ർ​ഗം
Friday, April 16, 2021 12:27 AM IST
കാ​ർ​ത്തി​ക​പു​രം: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടി​യ​പ്പോ​ൾ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത് വ​രു​മാ​ന​മാ​ർ​ഗം. കാ​ർ​ത്തി​ക​പു​രം പൂ​വ​ഞ്ചാ​ൽ തെ​യ്യ​ക്ക​ള​ത്തി​ലാ​ണ് സം​ഭ​വം.
പ​ത്തു സെ​ന്‍റ് സ്ഥ​ല​ത്ത് താ​മ​സി​ച്ച് ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന 74 വ​യ​സു​കാ​ര​നാ​യ വ​ട​ക്കേ​ൽ ഗോ​പി​നാ​ഥ​പി​ള്ള​യു​ടെ ക​ട​യാ​ണ് തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്. നി​ർ​ധ​ന​കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന ക​ട​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ ക​ട ക​ത്തു​ന്ന​തു ക​ണ്ട​ത്. ഓ​ടി​ക്കൂ​ടി​യ സ​മീ​പ​വാ​സി​ക​ൾ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​ക​ളും സാ​ധ​ന​സാ​മ​ഗ്രി​ക​ളും പ​ണ​വും പാ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു. ക്ഷേ​ത്ര സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നാ​ണ് ക​ട ഉ​ണ്ടാ​യി​രു​ന്ന​ത്. വൃ​ദ്ധ​ദ​മ്പ​തി​ക​ൾ​ക്ക് ആ​വു​ന്നി​ട​ത്തോ​ളം കാ​ലം ഈ ​സ്ഥ​ലം ഉ​പ​യോ​ഗി​ക്കാ​ൻ ക്ഷേ​ത്ര​ക​മ്മി​റ്റി അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. 500 മീ​റ്റ​ർ അ​ക​ലെ മാ​ത്ര​മാ​ണ് പ്ര​ദേ​ശ​ത്ത് മ​റ്റൊ​രു ക​ട​യു​ള്ള​ത്.
അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഈ ​ക​ട ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. ക​ട ക​ത്തി​ന​ശി​ച്ച​തോ​ടെ ഇ​നി മു​ന്നോ​ട്ടു​ള്ള ജീ​വി​ത​മാ​ർ​ഗ​മെ​ന്തെ​ന്ന് അ​റി​യി​ല്ലാ​ത്ത ദ​യ​നീ​യ അ​വ​സ്ഥ​യി​ലാ​ണ് പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ ക്ഷീ​ണ​ത്തി​ന​പ്പു​റം രോ​ഗി​കൂ​ടി​യാ​യ ഗോ​പി​നാ​ഥ​പി​ള്ള​യും ഭാ​ര്യ വി​ജ​യ​മ്മ​യും. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പോ​ലീ​സ് കൈ​ക്കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.