ര​തീ​ഷി​ന്‍റെ മ​ര​ണം കൊ​ല​പാ​തം: പി.​ടി. മാ​ത്യു
Saturday, April 17, 2021 1:13 AM IST
ക​ണ്ണൂ​ർ: പാ​നൂ​ർ മ​ൻ​സൂ​ർ കൊ​ല​ക്കേ​സ് പ്ര​തി കൂ​ലോ​ത്ത് ര​തീ​ഷി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം​ത​ന്നെ​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന​യോ​ടെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു.
മ​ര​ണം ന​ട​ന്ന സി​പി​എം സ്വാ​ധീ​ന​മേ​ഖ​ല​യി​ൽ മ​റ്റാ​രു​ടെ​യും സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല, ആ​രു​ടെ​യും വി​ര​ല​ട​യാ​ളം ര​തീ​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്നു ല​ഭി​ച്ചി​ല്ല, ചി​ല ക്ഷ​ത​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ വേ​ദ​ന തോ​ന്നു​ന്ന​ത് പി​ന്നീ​ടാ​യി​രി​ക്കും തു​ട​ങ്ങി​യ ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ "അ​പ്പ​ൻ ഇ​വി​ടെ​യും ഇ​ല്ല പ​ത്താ​യ​ത്തി​ലും ഇ​ല്ല' എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​നെ അ​ന്വ​ർ​ത്ഥ​മാ​ക്കു​ന്ന​താ​ണെ​ന്നും സി​പി​എ​മ്മി​ന്‍റെ സ്വാ​ധീ​ന​ത്തി​നും നി​ർ​ദേ​ശ​ത്തി​നും വ​ഴ​ങ്ങാ​തെ കൊ​ല​പാ​ത​കി​ക​ളെ നി​യ​മ​ത്തി​നു​മു​ന്പി​ൽ കൊ​ണ്ടു​വ​രാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ഭ​യ​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പി.​ടി. മാ​ത്യു ആ​വ‍​ശ്യ​പ്പെ​ട്ടു.