കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ൻ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, April 17, 2021 9:51 PM IST
വെ​ള്ള​രി​ക്കു​ണ്ട്: നാ​ലു ദി​വ​സം മു​ന്പ് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ലോം പു​ഞ്ച​യി​ലെ ഏ​ഴാ​റ​ത്ത്‌ തോ​മ​സി​ന്‍റെ (69) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പു​ഞ്ച കു​ണ്ടു​പ​ള്ളി തോ​ട്ടി​ൽ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തോ​മ​സി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​ര​വെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ലൂ​സി. മ​ക്ക​ൾ: പ്രി​ൻ​സ്. ജി​ൻ​സ്.