മാ​വി​ലാ​ക്ക​ട​പ്പു​റം-​ഏ​ഴി​മ​ല റോ​ഡ് നി​ർ​മാ​ണം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും
Sunday, April 18, 2021 12:33 AM IST
വ​ലി​യ​പ​റ​മ്പ്: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ച് പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മാ​വി​ലാ​ക്ക​ട​പ്പു​റം-​ഏ​ഴി​മ​ല റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. കാ​യ​ലും ക​ട​ലും അ​തി​രി​ടു​ന്ന വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലൂ​ടെ​യാ​ണ് 24 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള റോ​ഡി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ട​ന്ന​ക്ക​ട​പ്പു​റം മു​ത​ൽ വ​ലി​യ​പ​റ​മ്പ് പാ​ലം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ​പ​റ​മ്പി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ച്ചി​രു​ന്നു. റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ന്നു​മു​ത​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​സ​ന്ദീ​പ്, എ​ക്സി. എ​ൻ​ജി​നീ​യ​ർ പി.​പി. ര​മേ​ശ​ൻ, അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ എം. ​ഉ​മേ​ഷ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.