വാ​തി​ലി​ല്‍ കു​ടു​ങ്ങി​യ ബൈ​ക്കു​മാ​യി ബ​സ് മു​ന്നോ​ട്ടു​നീ​ങ്ങി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Monday, April 19, 2021 9:42 PM IST
മ​ഞ്ചേ​ശ്വ​രം: നി​ര്‍​ത്തു​ന്ന​തി​നാ​യി വ​ശ​ത്തേ​ക്കെ​ടു​ത്ത ബ​സി​ന്‍റെ വാ​തി​ലി​ല്‍ ഇ​ടി​ച്ചു​കു​ടു​ങ്ങി​യ ബൈ​ക്കു​മാ​യി ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.ക​യ്യാ​റി​ലെ സോ​ഡാ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പൈ​വ​ളി​ഗെ നെ​ല്ലി​ത്ത​ടു​ക്ക​യി​ലെ ശ​ശി​ധ​ര​ൻ (26) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഹൊ​സ​ങ്ക​ടി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തി​നാ​യി ബ​സ് ഇ​ട​തു​വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് ബൈ​ക്ക് ബ​സി​ന്‍റെ വാ​തി​ലി​ല്‍ കു​ടു​ങ്ങി​യ​ത്. നെ​ല്ലി​ത്ത​ടു​ക്ക​യി​ലെ പ​രേ​ത​നാ​യ ഗു​രു​വ​പ്പ​യു​ടെ​യും ക​മ​ല​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: സ​ന്ധ്യ. സ​ഹോ​ദ​ര​ന്‍: ശി​വ​പ്ര​സാ​ദ്.