തി​രു​ത്ത​ലി​ലും മാ​റാ​തെ അ​വ്യ​ക്ത​ത
Tuesday, April 20, 2021 12:36 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്താ​നു​ദേ​ശി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ലും സ​ർ​വ​ത്ര അ​വ്യ​ക്ത​ത. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, കു​ന്പ​ള, ഉ​പ്പ​ള ടൗ​ണു​ക​ളി​ലെ​ത്തു​ന്ന​വ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ര​ണ്ടു​ത​വ​ണ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ കൈ​യി​ൽ ക​രു​ത​ണം. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നാ​യി പോ​ലീ​സി​നെ നി​യോ​ഗി​ക്കും.
പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ യാ​തൊ​രു ത​ര​ത്തി​ലും ഹ​നി​ക്കി​ല്ലെ​ന്നാ​ണ് ക​ള​ക്ട​ർ പ​റ​യു​ന്നു. ഇ​തി​ന്‍റെ ട്ര​യ​ൽ റ​ൺ എ​ന്നോ​ണം ഞാ​യ​റാ​ഴ്ച കാ​സ​ർ​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് കെ​എ​സ്ടി​പി റോ​ഡി​ലെ ച​ന്ദ്ര​ഗി​രി ജം​ഗ്ഷ​നി​ലും കാ​സ​ർ​ഗോ​ഡ്-​മം​ഗ​ളു​രു ദേ​ശീ​യ​പാ​ത​യി​ലെ ക​റ​ന്ത​ക്കാ​ടും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നി​ട്ടും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഇ​രു​സ്ഥ​ല​ങ്ങ​ളി​ലു​മു​ണ്ടാ​യ​ത്. ഒാ​രോ വാ​ഹ​ന​വും ത​ട​ഞ്ഞു​നി​ർ​ത്തി കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ് ചെ​യ്ത​ത്. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ജ​ന​ങ്ങ​ൾ റോ​ഡി​ൽ കു​രു​ങ്ങി​ക്കി​ട​ന്നു.
പ​രി​ശോ​ധ​ന കാ​ര​ണം മേ​ൽ​പ​റ​ന്പി​ൽ നി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​സ​ർ​ഗോ​ഡെ​ത്താ​ൻ ര​ണ്ടു​മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്ത​താ​യി ബി​സി​ന​സു​കാ​ര​നാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഈ ​പ​റ​യു​ന്ന ടൗ​ണു​ക​ളി​ലേ​യ്ക്ക് പോ​കു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒാ​രോ വാ​ഹ​ന​വും ത​ട​ഞ്ഞു​നി​ർ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടു​ന്ന രീ​തി ഒ​ട്ടും പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വു​മ​ല്ലെ​ന്ന് ഒ​രു ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ പ​റ​ഞ്ഞു. മ​റ്റൊ​രു വി​മ​ർ​ശ​നം ദീ​ർ​ഘ​സ​മ​യം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന പ​രാ​മ​ർ​ശ​മാ​ണ്. എ​ന്ത് മാ​ന​ദ​ണ്ഡം ഉ​പ​യോ​ഗി​ച്ചാ​ണ് ഷോ​പ്പിം​ഗി​ന്‍റെ സ​മ​യം നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.
ക​ള​ക്ട​റു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പു​ക​ളാ​യും ട്രോ​ളു​ക​ളാ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​യി​രു​ന്നു. ക​ള​ക്ട​റു​ടെ ജോ​സ​ഫ് അ​ല​ക്സ് ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തു​ഗ്ല​ക്ക് പ​രി​ഷ്കാ​ര​ങ്ങ​ള​ല്ല, യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മെ​ന്നു​മാ​ണ് മു​കേ​ഷ് കു​റി​ച്ച​ത്.