മ​ല​യോ​രം കൂ​രി​രു​ട്ടി​ൽ
Tuesday, April 20, 2021 12:37 AM IST
മാ​ലോം: മ​ല​യോ​ര​ത്തെ പ​തി​വാ​യു​ള്ള വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി മു​ട​ക്ക​വും, വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​ന​വും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​കു​ന്നു. നി​ര​ന്ത​രം വൈ​ദ്യു​തി ക​ട്ട്‌ ചെ​യ്യു​ന്ന​തും വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​ന​വും ഗൃ​ഹോ​പ​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് ഉ​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.
"​വ​ർ​ക്ക്‌ ഫ്രം ​ഹോം" ഇ​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കും ഇ​തു​മൂ​ലം ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചെ​റു​ത​ല്ലെ​ന്ന് ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​ട്ട​ക്കാ​ട്ട് പ​റ​ഞ്ഞു. പ​രീ​ക്ഷ​ക്കാ​ല​മാ​യി​ട്ടും തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ഐ​എ​ൻ​എ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ പ​റ​ഞ്ഞു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വീ​ട്ടി​ലി​രു​ന്ന് വി​വി​ധ ഓ​ൺ​ലൈ​ൻ ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ക്കം കാ​ര​ണം സ​മ​യ​ബ​ണ്ഡി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ജോ​ലി​ക​ൾ പ​ല​തും പാ​തി​വ​ഴി​യി​ലാ​ണ്. ഇ​ത്ത​ര​ത്തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ പ​ല​രു​ടെ​യും ജീ​വി​ത​മാ​ർ​ഗം ത​ന്നെ ന​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.