കോ​വി​ഡി​ൽ മു​ങ്ങി കോ​ഴി​ക്ക​ർ​ഷ​ക​രും
Friday, April 23, 2021 1:03 AM IST
കോ​ഴി​ക്ക​ർ​ഷ​ക​ർ​ക്ക് ത​ര​ക്കേ​ടി​ല്ലാ​ത്ത കാ​ല​മാ​യി​രു​ന്നു ഇ​ത്. കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി മ​ല​യോ​ര​ത്ത് പ​ല​രും കോ​ഴി​ഫാ​മു​ക​ൾ തു​ട​ങ്ങി. അ​ടു​ത്തി​ടെ​വ​രെ മോ​ശ​മ​ല്ലാ​ത്ത വി​ല​യും ല​ഭി​ച്ചു. പു​തി​യ കോ​ഴി​ക​ളെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം. ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​ല്ലാം നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ കോ​ഴി വി​ല​യും കു​റ​ഞ്ഞു. ഇ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.
ഇ​പ്പോ​ൾ ഫാ​മി​ൽ ഒ​രു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് ല​ഭി​ക്കു​ന്ന​ത് 85-90 രൂ​പ വ​രെ​യാ​ണ്. ഒ​രു കോ​ഴി​ക്കു​ഞ്ഞി​ന് നി​ല​വി​ൽ 50 രൂ​പ​യാ​ണു വി​ല. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​ത്. ന​ല്ല കു​ഞ്ഞു​ങ്ങ​ളെ മി​ക്ക​വാ​റും ല​ഭി​ക്കു​ന്നു​മി​ല്ല. മൂ​ന്നും നാ​ലും ഇ​നം കു​ഞ്ഞു​ങ്ങ​ൾ മി​ക്സ് ചെ​യ്താ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ ഈ ​കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​നി​ര​ക്കും കൂ​ടു​ത​ലാ​ണ്. അ​ഞ്ചു​മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ കു​ഞ്ഞു​ങ്ങ​ൾ ച​ത്തു​പോ​കു​ന്ന​ത് പ​തി​വാ​ണ്. അ​തു​പോ​ലെ കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല​വ​ർ​ധ​ന​യും ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഒ​രു കി​ലോ തീ​റ്റ​യ്ക്ക് 35 രൂ​പ​യാ​ണ് വി​ല. ഒ​രു കോ​ഴി 40-45 ദി​വ​സം വ​ള​ര​ണ​മെ​ങ്കി​ൽ നാ​ലു കി​ലോ​യോ​ളം തീ​റ്റ ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ കോ​ഴി​ത്തീ​റ്റ​യ്ക്കും കോ​ഴി​ക്കു​ഞ്ഞി​നു​മാ​യി ഒ​രു കോ​ഴി​ക്ക് 180 രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ കൂ​ട്ടി​ൽ നി​ര​ത്താ​നു​ള്ള അ​റ​ക്ക​പ്പൊ​ടി അ​ല്ലെ​ങ്കി​ൽ ച​കി​രി​ച്ചോ​റ് ആ​വ​ശ്യ​മാ​ണ്. അ​റ​ക്ക​പ്പൊ​ടി ഇ​ട്ട കോ​ഴി​ക്കാ​ഷ്ഠം ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ത്തി​ൽ വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ മ​ടി​ക്കു​ന്ന​തി​നാ​ൽ മു​ന്തി​യ വി​ല ന​ൽ​കി ച​കി​രി​ച്ചോ​റ് ത​ന്നെ ഇ​റ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. ഇ​തി​നു​പു​റ​മേ​യാ​ണ് വൈ​ദ്യു​തി ചാ​ർ​ജ്, ഷെ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി, വെ​ള്ളം, മ​രു​ന്ന് ന​ൽ​ക​ൽ, കൂ​ടാ​തെ 40-45 ദി​വ​സ​ത്തെ അ​ധ്വാ​ന​വും.
മി​ക്ക ക​ർ​ഷ​ക​രും വ​ലി​യ തു​ക ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ലോ​ണെ​ടു​ത്താ​ണ് ഷെ​ഡു​ക​ൾ നി​ർ​മി​ച്ച​തും കോ​ഴി​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ച​തും. ഇ​തി​ന്‍റെ പ​ലി​ശ​പോ​ലും ഇ​പ്പോ​ൾ അ​ട​യ്ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. കോ​ഴി​വ​ള​ർ​ത്ത​ൽ നി​ർ​ത്താ​മെ​ന്നു വി​ചാ​രി​ച്ചാ​ൽ കൂ​ട് അ​ട​ക്കം ന​ശി​ച്ചു​പോ​കു​ക​യും ചെ​യ്യും. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ​ക്കും കോ​ഴി​ത്തീ​റ്റ​യ്ക്കും സ​ബ്സി​ഡി ന​ൽ​കി ചെ​റു​കി​ട കോ​ഴി​ക്ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.