കോ​ഴി വി​ല ഇ​ടി​ഞ്ഞു
Friday, April 23, 2021 1:03 AM IST
കേ​ള​കം: 120 രൂ​പ മൊ​ത്ത​വി​ല ഉ​ണ്ടാ​യി​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞ് 70 രൂ​പ​യി​ലെ​ത്തി. ഇ​തോ​ടെ സീ​സ​ൺ വി​പ​ണി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി. ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞ​തും കോ​ഴി​ത്തീ​റ്റ​യ്ക്ക് വി​ല​വ​ർ​ധി​ച്ച​തും ചി​ല ക​മ്പ​നി​ക​ൾ കോ​ഴി​ത്തീ​റ്റ​യു​ടെ ഉ​ത്പാ​ദ​നം നി​ർ​ത്തി​യ​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച​തും ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തു​മാ​ണ് ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല ഇ​ടി​യാ​ൻ കാ​ര​ണം. 55-മു​ത​ൽ 60 രൂ​പ വ​രെ വി​ല​യ്ക്കു വാ​ങ്ങി​യ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് നി​ല​വി​ൽ വി​ല്പ​ന​യ്ക്കാ​യി പാ​ക​മാ​യ​ത്. നി​ല​വി​ലെ വി​ല​യ്ക്ക് ഇ​തു വി​റ്റാ​ൽ വ​ൻ ന​ഷ്ട​മാ​കും ക​ർ​ഷ​ക​ർ​ക്ക് നേ​രി​ടേ​ണ്ടി​വ​രി​ക. എ​ന്നാ​ൽ ചി​ല്ല​റ​വി​പ​ണി​യി​ൽ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി വി​ല​ക്കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​പ​ഭോ​ക്താ​വി​ന് ഇ​പ്പോ​ഴും ഒ​രു കി​ലോ കോ​ഴി​ക്ക് 130 രൂ​പ ന​ൽ​കേ​ണ്ടി​വ​രു​ന്നു.